-->

സിപിഐ (എംഎൽ) റെഡ്സ്റ്റാർ തെരഞ്ഞെടുപ്പ് പ്രകടനപത്രിക – 2019

02 April 2019

 

 

  1. ആമുഖം.

 

1.1: പതിനേഴാം ലോകസഭയിലേക്കുള്ള 2019ലെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലാണ് . തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മോദിയും കാവിപ്പടയും ഭീകരതയ്‌ക്കെതിരെ എന്ന പേരില്‍ കൗശലപൂര്‍വ്വം തീവ്രദേശാഭിമാന പ്രകടനങ്ങളും പാക്കിസ്ഥാന്‍ വിരുദ്ധതയും പ്രകടിപ്പിച്ചു കൊണ്ടിരിക്കയാണ്. അതിര്‍ത്തിയില്‍ യുദ്ധത്തിന്റെ പിരിമുറുക്കങ്ങള്‍ അയഞ്ഞു തുടങ്ങിയപ്പോഴും കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളിലൂടെ യുദ്ധജ്വരം പടര്‍ന്നു പിടിക്കുകയുണ്ടായി. എന്നാല്‍ സമീപകാലത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നതു പോലെ മോദിയുടെ നവ ഉദാരഭരണത്തിനെതിരെയുള്ള ജനരോഷം ശക്തിപ്പെട്ടു കൊണ്ടിരിക്കയാണ്. രാജ്യത്തെമ്പാടും ഉണ്ടായ കര്‍ഷക ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍, ജനുവരി 8-9 തീയതികളില്‍ നടന്ന പൊതുപണിമുടക്കിലടക്കം അടക്കം വെളിപ്പെട്ട ശക്തമായ തൊഴിലാളിമുന്നേറ്റ, വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭങ്ങള്‍, ജാതിയടിസ്ഥാനത്തിലുള്ള സംവരണത്തെ തകിടം മറിയ്ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ അടിച്ചമര്‍ത്തപ്പെട്ട ജാതികള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍, ഭൂമിയ്ക്കും ഉപജീവനത്തിനുമായി ആദിവാസികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍, പുരുഷമേധാവിത്തത്തിനും ലിംഗ അസമത്വത്തിനുമെതിരെ സ്ത്രീകളുടെ രോഷപ്രകടനങ്ങള്‍, പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ കോര്‍പ്പറേറ്റ് കാവി ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തിപ്രാപിച്ചു കൊണ്ടിരിക്കയാണ്. ഈ സന്ദര്‍ഭത്തിലാണ് സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ അതിന്റെ പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ വിശദീകരിച്ചിരിക്കുന്നത് പ്രകാരം ഒരു ജനപക്ഷ വികസന പരിപാടിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ബിജെപിയെ പരാജയപ്പെടുത്തുക, ജനകീയ ബദല്‍ കെട്ടിപ്പടുക്കുക എന്ന ആഹ്വാനവുമായി ആസന്നമായ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നത്. 

 

  1. അഞ്ചു കൊല്ലത്തെ മോദി ഭരണവും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യവും

 

2.1 കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ പത്തു കൊല്ലത്തെ ഭരണത്തിനോടുള്ള ജനകീയ രോഷത്തെ മുതലെടുത്തു കൊണ്ടാണ് 2014ല്‍ ബിജെപി അധികാരത്തിലേയ്ക്ക് വന്നത്. ആകെ വോട്ടു ചെയ്തതിന്റെ 31 ശതമാനം വോട്ടു മാത്രമാണ് അപ്പോഴും ബിജെപിയ്ക്ക് ലഭിച്ചത്. കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളുടെ പിന്തുണയോടെ ജനപ്രിയ, അഴിമതി വിരുദ്ധ പ്രതിഛായ മോദി സൃഷ്ടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ താമസിയാതെ തന്നെ ഏറ്റവും അഴിമതിക്കാരായ കോര്‍പ്പറേറ്റ് വിഭാഗങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ് താന്‍ എന്ന് മോദി തെളിയിച്ചു. വിദേശത്ത് നിക്ഷേപിക്കപ്പെട്ട കണക്കില്ലാത്ത പണം തിരിച്ചു പിടിച്ച് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ പതിനഞ്ചു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായിരുന്നുവെന്ന് പില്‍ക്കാലത്ത് ബിജെപി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള കടുത്ത വിഭാഗീയ നിലപാടുകളുടെ പിന്തുണയോടെ, ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് കുത്തിവെച്ചു കൊണ്ട്, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ അരക്ഷിത ബോധം സൃഷ്ടിച്ചു കൊണ്ട്, സ്ത്രീകള്‍ക്ക് മേല്‍ പുരുഷാധിപത്യ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു കൊണ്ട് മോദി ഭരണകൂടം സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളെയും കോര്‍പ്പറേറ്റ്-കാവി നിയന്ത്രണത്തിന്‍ കീഴിലാക്കുകയാണ് ചെയ്തത്. കോര്‍പ്പറേറ്റ്-കാവി ഭരണകൂടത്തിന്‍ കീഴില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ തന്ത്രപ്രധാനിയായ ജൂനിയര്‍ പങ്കാളിയായി ഇന്ത്യയെ പ്രകടമായി പരിവര്‍ത്തനം ചെയ്തത് ഈ തീവ്ര വലതു നവ ഉദാരീകരണ, കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ ഒരു അനന്തരഫലമാണ്. 

 

2.2 സാമ്പത്തിക മേഖലയില്‍ ലോകം ആഗോളമാന്ദ്യത്തെ അഭിമുഖികരിച്ച 2008-09 കാലഘട്ടത്തിനു ശേഷമുള്ള ഏറ്റവും വഷളായ സാഹചര്യമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. 2014ല്‍ കാര്‍ഷിക രംഗത്തെ വളര്‍ച്ച 4.2 ശതമാനമായിരുന്നെങ്കില്‍ മോദി ഭരണത്തിന്‍ കീഴില്‍ ഇപ്പോഴത് കേവലം ഒരു ശതമാനമായിത്തീര്‍ന്നിരിക്കുന്നു. ഈ കാലയളവില്‍ കര്‍ഷക ആത്മഹത്യയുടെ നിരക്ക് 40 ശതമാനം  കണ്ട് വര്‍ദ്ധിച്ചു. ഈ ആത്മഹത്യകളില്‍ മൂന്നില്‍ രണ്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തന്നെയായിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രതിവര്‍ഷം രണ്ടു ലക്ഷം തൊഴിലുകള്‍ പുതിയതായി സൃഷ്ടിയ്ക്കുമെന്നായിരുന്നു. എന്നാല്‍ പുതിയതായി തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടില്ല എന്നു മാത്രമല്ല, 2018ലെ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് ഒരു ലക്ഷം തൊഴിലുകള്‍ പ്രതിവര്‍ഷം കുറയുകയാണുണ്ടായത്. മേക് ഇന്‍ ഇന്ത്യ എന്ന ലോഗോ പോലും ഡിസൈന്‍ ചെയ്തത്, ണലശറലി+ ഗലിിലറ്യ എന്ന വിദേശ കമ്പനിയായിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ ഇന്ത്യന്‍ സാമ്പത്തിക മേഖലയിലേക്ക് ഒഴുകിയ വിദേശ മൂലധനം സാധാരണ രീതിയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിപ്പിച്ചു. ഇതിനോടൊപ്പം തന്നെ കോര്‍പ്പറേറ്റ് കൊള്ളയ്ക്കായി ജനങ്ങള്‍ക്ക് മേല്‍ സാമ്രാജ്യത്വം സ്‌പോണ്‍സര്‍ ചെയ്ത നോട്ടുനിരോധനവും അടിച്ചേല്‍പ്പിച്ചത് സാമ്പത്തിക മാന്ദ്യത്തിന് അടിയന്തിര കാരണമായിത്തീര്‍ന്നു. സുപ്രീം കോടതിയില്‍ മോദി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലവും ഏറ്റവും ഒടുവിലെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും പ്രകാരം നോട്ടുനിരോധനത്തിന്റെ കാലത്ത് 5 ലക്ഷം കോടിയോളം വരുന്ന കള്ളപ്പണം വെള്ളപ്പണമായി മാറുകയുണ്ടായിട്ടുണ്ട്.  നോട്ടുനിരോധനവും ജിഎസ്ടിയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ നികുതി പിരിച്ചെടുക്കല്‍ അവകാശത്തെ ഇല്ലാതാക്കി. ഇന്ത്യയിലെ തൊഴില്‍ശക്തിയുടെ 90 ശതമാനത്തിന് മേല്‍ വരുന്ന അസംഘടിത വിഭാഗത്തെ തകര്‍ക്കുകയാണ് ഇതിലൂടെ ചെയ്തത്. ഇത് ദേശീയവരുമാനത്തില്‍ രണ്ടു മുതല്‍ മൂന്നുവരെ ശതമാനം ഇടിവുണ്ടാക്കി.  മോദി അധികാരത്തില്‍ വന്ന 2014ലെ ജൂണ്‍ മാസത്തിനും 2018ലെ ഡിസംബര്‍ മാസത്തിനും ഇടയില്‍ രൂപയുടെ മൂല്യം മുപ്പത് ശതമാനത്തിലേറെ ഇടിഞ്ഞു. ഇതിന്റെയൊക്കെ ഫലമായി 2014 ജൂണില്‍ കേന്ദ്രസര്‍ക്കാരിന്റെ കടം 54 ലക്ഷം കോടിയായിരുന്നത് 82 ലക്ഷം കോടിയായി (50 ശതമാനം വര്‍ദ്ധനവ്!) വര്‍ദ്ധിക്കുകയുണ്ടായി. 

 

2.3 മോദിയുടെ ഭരണകാലത്ത് പെട്രോളിന്റെയും ഡീസലിന്റെയും നികുതി യഥാക്രമം 200ഉം 400ഉം ശതമാനം കണ്ടു വര്‍ദ്ധിച്ചു. എല്‍പിജിയുടെ വില ഇരട്ടിയായി. ലോകത്തിലെ ഏറ്റവും കൂടിയ ജിഎസ്ടി നിരക്ക് ഇന്ത്യയിലായി. വില നിര്‍ണയാധികാരം കോര്‍പ്പറേറ്റുകളില്‍ അധിഷ്ഠിതമായി. ഇന്ധന വിലയിലുണ്ടായ കുതിച്ചുകയറ്റവും ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ളതായിരുന്നു. ഇതെല്ലാം കൂടിച്ചേര്‍ന്ന് ജനങ്ങള്‍ ഉപഭോഗം ചെയ്യുന്നതും നിത്യോഗപയോഗത്തിലിരിക്കുന്നവയുമായ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിലേക്ക് നയിച്ചു. ഇതേ സമയത്ത് പോലും കര്‍ഷകര്‍ക്ക് തങ്ങള്‍ക്ക് അതിജീവനത്തിനായി ലഭിയ്‌ക്കേണ്ട മിനിമം വില പോലും നിഷേധിക്കപ്പെട്ടു. സാധാരണക്കാരന്റെ സമ്പാദ്യ-ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായിത്തീര്‍ന്നു. ആഗോളവിശപ്പ് സൂചികയില്‍ (ഏഹീയമഹ ഔിഴലൃ കിറലഃ) ല്‍ ഇന്ത്യയുടെ സ്ഥാനം 37 ശതമാനം കണ്ട് ഇടിഞ്ഞു 119 രാജ്യങ്ങളില്‍ 100-ാമത് സ്ഥാനത്തെത്തി. ഇന്ത്യയുടെ ആകെ സമ്പത്തിന്റെ ഏതാണ്ട് 52 ശതമാനവും ഏറ്റവും ധനികവിഭാഗങ്ങളിലെ ഒരു ശതമാനത്തിന്റെ കൈകളിലാണ്. ഇന്ത്യന്‍ ജനതയില്‍ താഴെക്കിടയിലുള്ള 50 ശതമാനത്തിന്റെ മൊത്തം സമ്പത്തിന് തുല്യമാണ് അതിധനികരായ 9 ശതകോടീശ്വരന്മാരുടേത്. ലോകത്തില്‍ വെച്ച് ഏറ്റവും അസമത്വം നിറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മോദിയുടെ നയങ്ങളുടെ ഫലമായി ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സ്വത്ത് പ്രതിദിനം 2200 കോടി എന്ന നിലയിലേയ്ക്ക് വീര്‍ത്തപ്പോള്‍ 119 ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് 2018ല്‍ 28 ലക്ഷം കോടിയാണ് കവിഞ്ഞത്! മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യ ഏഷ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമായിത്തീര്‍ന്നു. 30000 കോടി രൂപയുടെ അഴിമതി ഉള്‍ക്കൊള്ളുന്ന റഫേല്‍ ഇടപാടില്‍ മോദിയുടെ പങ്ക് ഈ മഞ്ഞുമലയുടെ ഒരു തുമ്പ് മാത്രമാണ്. ബിജെപിയുമായി അടുത്ത് ബന്ധമുള്ള കോര്‍പ്പറേറ്റ് കള്ളപ്പണക്കാരുടെ സമ്പത്ത് വെളുപ്പിച്ചെടുക്കാന്‍ വേണ്ടിയിട്ട് മോദി നടത്തിയ കൗശലമാണ് നോട്ടുനിരോധനം. ബാങ്കുകളില്‍ കിട്ടാക്കടം ആയിട്ടുള്ളത് 15 ലക്ഷം കോടി രൂപയാണ്. അതായത്, പൊതുമേഖലാബാങ്കുകളെ കൊള്ളടയിക്കാന്‍  കോര്‍പ്പറേറ്റ് വിഭാഗത്തെ കയറൂരി വിട്ടിരിക്കുകയാണ്. 

 

2.4 മര്‍ദ്ദിത ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കയാണ്. മോദി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഭയാനകമായ തലങ്ങളിലെത്തിച്ചേര്‍ന്നിരിക്കുന്നു. ചില സാര്‍വ്വദേശീയ പത്രങ്ങള്‍ ഇന്ത്യയെ ലോകത്തിന്റെ 'ൃമുല രമുശമേഹ' എന്ന് വിളിച്ചത് ഇതിനെത്തുടര്‍ന്നാണ്. സ്ത്രീകള്‍ക്ക് നേരെ, വിശേഷിച്ച് ദളിത് സ്ത്രീകള്‍ക്ക് നേരെ കാവി ഗുണ്ടകള്‍ നടത്തുന്ന സദാചാരപ്പോലീസ് നടപടികള്‍ വ്യാപകമായിരുന്നു. മുത്തലാഖ് വിഷയത്തില്‍ പരമാവധി വര്‍ഗ്ഗീയ മുതലെടുപ്പ് നടത്താനായിരുന്നു ബിജെപി നേതൃത്വം ശ്രമിച്ചു കൊണ്ടിരുന്നത്. അതേ സമയം നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യത്തില്‍ മൗനം പാലിയ്ക്കുകയും ചെയ്തു. ദളിതരുടെയും ആദിവാസികളുടെയും നേരെയുള്ള ആക്രമണങ്ങള്‍ സാധാരണ സംഭവമായിത്തീര്‍ന്നു. മര്‍ദ്ദിത ജാതികള്‍ക്കെതിരെ ബ്രാഹ്മണിക്കല്‍ ശക്തികള്‍ വര്‍ദ്ധമാനമായ തോതില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ വെളിപ്പെടുത്തുന്നതായിരുന്നു എസ് സി , എസ് ടി വിഭാഗങ്ങള്‍ക്ക് അനുകൂലമായ നിയമത്തിനെതിരെയുള്ള സുപ്രീം കോടതി വിധി. 10 ശതമാനം സാമ്പത്തിക സംവരണത്തിനായി 124-ാമത് ഭരണഘടനാ ഭേദഗതി പാസ്സാക്കിക്കൊണ്ട് ജാതിയടിസ്ഥാനത്തിലുള്ള സംവരണം അട്ടിമറിച്ചു. ആദിവാസികള്‍ക്കിടയില്‍ പോഷകക്കുറവും പട്ടിണി മരണങ്ങളും സാധാരണ കാര്യമായി. അതേ സമയം ദശലക്ഷക്കണക്കിന് ആദിവാസികളെ തങ്ങളുടെ ആവാസവ്യവസ്ഥയില്‍ നിന്ന് പുറത്താക്കുംവിധം സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്ന രീതിയില്‍ മോദി സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടായി. ഇസ്ലാമോഫോബിയ ആസൂത്രിതമായി വളര്‍ത്തിയെടുക്കപ്പെടുകയും മുസ്ലീങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുകയും ഗോസംരക്ഷണത്തിന്റെ പേരില്‍ ഹിന്ദുത്വ ഗുണ്ടകളാല്‍ കൊല്ലപ്പെടുകയും ഉണ്ടായി. പുരുഷമേധാവിത്തപരവും ജാതിയടിസ്ഥാനത്തിലുമുള്ളതുമായ നിയമങ്ങളും ബ്രാഹ്മണിക്കല്‍ മൂല്യങ്ങളും എല്ലാ മേഖലകളിലും പുരോഗമന, ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ക്ക് പകരം വെയ്ക്കുകയുണ്ടായി. പ്രതിഷേധിയ്ക്കുന്ന പണ്ഡിതരും മാദ്ധ്യമപ്രവര്‍ത്തകരും ദേശ ദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു.  അവര്‍ക്ക് നേരെ യുഎപിഎ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയവ ചാര്‍ത്തപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നയരൂപീകരണ, നടത്തിപ്പുവേദികളും ആര്‍എസ്എസുമായി ബന്ധപ്പെട്ട ബുദ്ധിജീവികളെയും കോര്‍പ്പറേറ്റ് കാവി നേതാക്കളെയും കൊണ്ട് നിറച്ചു. ഓരോ സ്ഥാപനങ്ങള്‍ക്കും ഭരണഘടനാപരമായി ഉള്ള സ്വാതന്ത്ര്യം പോലും എടുത്തു കളയപ്പെട്ടു. 

 

2.5 വികസനത്തിന്റെ പേരില്‍ പരിസ്ഥിതി നിയമങ്ങളും തൊഴില്‍ നിയമങ്ങളും ഉദാരവല്‍ക്കരിക്കപ്പെടുകയും അവയില്‍ പലതും ഭേദഗതികള്‍ക്ക് വിധേയമാക്കുകയും റദ്ദാക്കുകയും ചെയ്തു. തൊഴിലിടങ്ങളുമായും ഭൂസംരക്ഷണവുമായും ഭക്ഷ്യ കൃഷിയുമായും വനവുമായും വന്യമൃഗ സംരക്ഷണവുമായും തീരദേശ മേഖലകളുമായും ബന്ധപ്പെട്ട നിയമങ്ങളുടെ കടുത്ത ലംഘനം നടത്തിക്കൊണ്ട് പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റ് ധനമിടപാടുകാരുടെ പശ്ചാത്തലവികസന പദ്ധതികള്‍ക്ക് അനിയന്ത്രിതമായ അനുവാദം നല്‍കപ്പെടുകയുണ്ടായി. ഇത് തൊഴിലാളികളുടെ, വിശേഷിച്ച് സ്ത്രീകളുടെയും ദളിതരുടെയും ആദിവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും അതിജീവനത്തെ ഗുരുതരമായി ബാധിച്ചു. ഇതിന്റെ തന്നെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നു. 

 

2.6 കാശ്മീരും വടക്കു കിഴക്കേ ഇന്ത്യയും അപ്പാടെ സൈനികവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കാവി അജണ്ട നടപ്പാക്കുന്നതിന്റെ ഫലമായി കാശ്മീരില്‍ സൈന്യവും പോലീസും കൊന്നൊടുക്കുന്ന ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. പുല്‍വാമയിലെ ആക്രമണങ്ങള്‍ക്കു മുമ്പേ തന്നെ മോദിയുടെ ഭരണത്തിന്‍ കീഴില്‍ സൈനികരുടെ മരണ നിരക്ക് 93 ശതമാനം കണ്ട് വര്‍ദ്ധിച്ചിട്ടുണ്ട്. എഎഫ്എസ്പിഎ (അഎടജഅ) തുടങ്ങിയ കരിനിയമങ്ങള്‍, സൈനികവല്‍ക്കരണം തുടങ്ങിയവ ലക്കും ലഗാനുമില്ലാതെ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കയാണ്. ആസ്സാമിലെ മുസ്ലീങ്ങളെ വിശേഷിച്ച് ലക്ഷ്യം വെച്ചു കൊണ്ട് നടപ്പാക്കപ്പെട്ട സിറ്റിസണ്‍ഷിപ്പ് രജിസ്‌ട്രേഷന്‍ നിയമവും അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കങ്ങളും ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് വഴി വെച്ചു. ആഭ്യന്തരമായി നടക്കുന്ന കാവിവല്‍ക്കരണത്തിന് ബാഹ്യമായ തലങ്ങളുമുണ്ട്. രോഹിംഗ്യ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ മോദിസര്‍ക്കാരിന്റെ നിലപാടുകള്‍ ഉത്തമ ദൃഷ്ടാന്തമാണ്. അതേ പോലെ തന്നെ ഇന്ത്യയുടെ വല്യേട്ടന്‍ മനോഭാവം അയല്‍രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിത്തീര്‍ത്തിട്ടുണ്ട്. 

 

2.7 മോദി സര്‍ക്കാരിന്റെ ഭരണം രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ സകല മണ്ഡലങ്ങളിലും വിനാശകരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളെ അവരുടെ അതിജീവന, ഉപജീവന മാര്‍ഗ്ഗങ്ങളില്‍ നിന്നു പോലും കോര്‍പ്പറേറ്റ് ഫാസിസ്റ്റ് ഭരണകൂടം അന്യവല്‍ക്കരിക്കുന്ന അവസ്ഥ ഉണ്ടാക്കിയിരിക്കുന്നു. കോര്‍പ്പറേറ്റ് വര്‍ഗ്ഗത്തിലേക്ക് വന്‍തോതില്‍ ആനുകൂല്യങ്ങളും നികുതിയിളവുകളും രാജ്യത്തിന്റെ സമ്പത്ത് കൈമാറ്റങ്ങളും നടത്തിയിരിക്കുന്നു. മറുവശത്ത് ഇതിന്റെ കൂടി ഫലമായി സാമൂഹ്യക്ഷേമ ചെലവുകള്‍ കുത്തനെ വെട്ടിക്കുറയ്ക്കുകയും ജനങ്ങളെ അവരുടെ തുച്ഛമായ അതിജീവന മാര്‍ഗ്ഗങ്ങളില്‍ നിന്നു പോലും പുറത്താക്കുകയും ചെയ്തു കഴിഞ്ഞിരിക്കയാണ്. സാമ്പത്തിക വ്യവഹാരങ്ങള്‍ സുഗമമാക്കാന്‍ എന്ന പേരില്‍ കോര്‍പ്പറേറ്റ് സൗഹൃദ നിബന്ധനകള്‍ ഒരു വശത്ത് അടിച്ചേല്‍പ്പിച്ചിരിക്കുന്നു. മറുവശത്ത് ദീര്‍ഘകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലാളികളുടെയും കര്‍ഷകരുടെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെയും ജനാധിപത്യാവകാശങ്ങള്‍ തട്ടിയെടുത്തിരിക്കുന്നു. ഈ കോര്‍പ്പറേറ്റ് കൊള്ളയ്‌ക്കെതിരെ സ്ത്രീകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍, അടിച്ചമര്‍ത്തപ്പെട്ട ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ രാജ്യത്തെമ്പാടും പോരാട്ടങ്ങളുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട്. ഇതെല്ലാം ഈ വരുന്ന തെരഞ്ഞെടുപ്പില്‍ മോദി പുറത്താകേണ്ടതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എല്ലാ ഭരണവര്‍ഗ്ഗ പാര്‍ട്ടികളിലും വെച്ച് ഏറ്റവും പിന്തിരിപ്പന്‍ പാര്‍ട്ടിയാണ് ബിജെപി. ജനങ്ങളുടെ മേല്‍ കാവി ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ട് ഒന്നാം നമ്പര്‍ കോര്‍പ്പറേറ്റ് ഭരണവര്‍ഗ്ഗ പ്രതിനിധിയായി ഇപ്പോള്‍ നിലകൊള്ളുന്നത് ബിജെപിയാണ്. അതിനാല്‍ ജനങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ ഭീഷണിയായ ബിജെപിയെ പുറത്താക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ ദൗത്യം.  

 

  1. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍

 

3.1  മറ്റെല്ലാ പാര്‍ട്ടികളും ബിജെപിയെ പുറത്താക്കാന്‍ ഐക്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയം ഉയര്‍ത്തുന്ന പ്രധാനപ്പെട്ട വെല്ലുവിളികളോട് അവരെടുക്കുന്ന സമീപനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. 1991ല്‍ രാജ്യത്ത് നവ ലിബറല്‍ നയങ്ങള്‍ക്ക് തുടക്കമിട്ടത് കോണ്‍ഗ്രസ്സ് ആയിരുന്നു. കങഎണീൃഹറ ആമിസണഠഛ ത്രയങ്ങളിലേക്ക് ഇന്ത്യയെ വലിച്ചിഴച്ചത് കോണ്‍ഗ്രസ്സായിരുന്നു. വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ കോണ്‍ഗ്രസ്സ് നടത്തുന്ന പോരാട്ടങ്ങളെ കുറിച്ചുള്ള അവരുടെ വാദങ്ങള്‍ പൊള്ളയാണെന്നതിന് ബാബറി മസ്ജിദ് തകര്‍ത്ത നേരം നരസിംഹറാവു സര്‍ക്കാര്‍ കൈക്കൊണ്ട സഹായകരമായ നിലപാട് ദൃഷ്ടാന്തമാണ്. ഭരണകൂടസംവിധാനങ്ങള്‍ കാവിവല്‍ക്കരിക്കപ്പെട്ടതും ഹിന്ദുത്വ ആശയങ്ങള്‍ വ്യാപകമായി പ്രചരിച്ചതും കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഭീകര ആക്രമണ വേളകളില്‍ മുസ്ലീങ്ങളെ ഉന്നം വെച്ച് നടക്കുന്ന പ്രചാരണത്തില്‍  ഹിന്ദുത്വ വിഭാഗങ്ങളെ പ്രീണിപ്പിച്ചതിനൊപ്പം ഗുജറാത്ത് കൂട്ട നരഹത്യയടക്കം ആര്‍എസ്എസ് വിഭാഗങ്ങള്‍ നടത്തിയ വര്‍ഗ്ഗീയ ലഹളകളിലും കൂട്ടക്കൊലകളിലും ഫലപ്രദമായ ഒരു നടപടിയും കൈക്കൊള്ളാതെ മാറി നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്സ് സര്‍ക്കാര്‍. പശുക്കടത്തിന്റെ പേരില്‍ മുസ്ലീം ചെറുപ്പക്കാരുടെ മേല്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കാന്‍ പുതിയതായി അധികാരമേറ്റ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ നടത്തിയ ശ്രമം തന്നെ കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വവല്‍ക്കരണ രീതികളെ തുറന്നു കാട്ടുന്നുണ്ട്.  

 

3.2  ജാതീയ, വര്‍ഗ്ഗീയ,താല്‍പ്പര്യങ്ങളോടു കൂടിയ  വിവിധ സംഘടനകള്‍ കോണ്‍ഗ്രസ്സുമായും ബിജെപിയുമായും സഹകരിക്കുകയും ഭിന്നിക്കുകയും ചെയ്യുന്നുണ്ട്. അതേ സമയം തന്നെ നവ ഉദാരീകരണ നയങ്ങള്‍ പരസ്പരം മത്സരിച്ച് നടപ്പാക്കുകയും ചെയ്യുന്നു. സിപിഎമ്മും ഇടതുമുന്നണിയും കാവിവല്‍ക്കരണത്തിനും നവ ഉദാരീകരണത്തിനും എതിരെ സംസാരിക്കുന്നുണ്ടെങ്കിലും കാവിവല്‍ക്കരണവും നവ ഉദാരീകരണവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന കാര്യം ഇവര്‍ കാണുന്നില്ല. ഉദാഹരണത്തിന് നവ ഉദാരീകരണ കേന്ദ്രങ്ങളുടെ ആജ്ഞ പ്രകാരം മോദി സര്‍ക്കാര്‍ ഫെഡറല്‍ വിരുദ്ധ, കോര്‍പ്പറേറ്റനുകൂല ജിഎസ്ടി നടപ്പാക്കിയപ്പോള്‍ സിപിഎം നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ അതിനെ ഹൃദയംഗമമായി സ്വാഗതം ചെയ്യുകയായിരുന്നു ചെയ്തത്. ജാതിയടിസ്ഥാനത്തിലുള്ള സംവരണത്തെ തകിടം മറിയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണത്തെ ഒരു മടിയും കൂടാതെ പിന്തുണയ്ക്കുകയും ചെയ്തു. രാഷ്ട്രീയ മണ്ഡലത്തിലെ ഇടത് അരാജക വിഭാഗങ്ങള്‍ ജനങ്ങളില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. ഇതിന്റെ ഫലമായി രാഷ്ട്രീയമായി ഇവര്‍ അപ്രസക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 

 

  1. സിപിഐ(എംഎല്‍) റെഡ്സ്റ്റാറിന്റെ സമീപനം

 

4.1 ഈ പശ്ചാത്തലത്തില്‍ പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ഉയര്‍ത്തിപ്പിടിക്കുന്നത് പ്രകാരം 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോര്‍പ്പറേറ്റ്-കാവി ഭരണത്തെ പരാജയപ്പെടുത്തുക എന്നത് മുഖ്യ ദൗത്യമായിക്കൊണ്ട് സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ ഈ ഇലക്ഷന്‍ മാനിഫെസ്റ്റോ മുന്നോട്ടു വെയ്ക്കുകയാണ്. പാര്‍ട്ടിയുടെ സ്വതന്ത്ര ഇടതു നിലപാടിന്റെ ഭാഗമായി തീവ്ര വലത് നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ ഒരു ജനകീയ ബദല്‍, അഥവാ ജനപക്ഷ വികസന മാതൃക കെട്ടിപ്പടുക്കുന്നതുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ ദൗത്യം. യഥാര്‍ത്ഥ ഇടത്, മതേതര, ജനാധിപത്യ, സമരശക്തികളുടെ ശക്തമായ ഐക്യത്തെ അടിസ്ഥാനപ്പെടുത്തി സമൂഹത്തെ സര്‍വ്വ മണ്ഡലങ്ങളിലും ജനാധിപത്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട പോരാട്ടത്തോടൊപ്പം നവ ഉദാരീകരണത്തിനെതിരെ വിട്ടു വീഴ്ച്ചയില്ലാത്ത പ്രക്ഷോഭത്തിന് പാര്‍ട്ടി ആഹ്വാനം ചെയ്യുന്നു. 

 

4.2 കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്രാജ്യത്വ ആഗോളീകരണ, ഉദാരീകരണ, സ്വകാര്യവല്‍ക്കരണ, കോര്‍പ്പറേറ്റ്‌വല്‍ക്കരണ അജണ്ടയ്‌ക്കെതിരെ ജനകീയ പ്രസ്ഥാനങ്ങളും പോരാട്ടങ്ങളും കെട്ടിപ്പടുക്കുന്നതില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ ഏര്‍പ്പെട്ടിരിക്കയാണ്. പശ്ചാത്തല സൗകര്യ വികസനത്തിന്റെ പേരില്‍ നടക്കുന്ന കുടിയൊഴിപ്പിക്കല്‍,  പരിസ്ഥിതി നശീകരണം, പിപിപി പദ്ധതികളിലൂടെ പ്രകൃതിയുടെയും മനുഷ്യരുടെയും നേരെ നടക്കുന്ന കോര്‍പ്പറേറ്റ് കൊള്ള, ആണവ പദ്ധതികളുടെ അടിച്ചേല്‍പ്പിക്കല്‍, സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മേല്‍ നടക്കുന്ന കാവി ആക്രമണങ്ങള്‍, ചേരി നിവാസികളെ പുറത്താക്കല്‍, ജനാധിപത്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയവയ്ക്ക് എതിരെയുള്ള പോരാട്ടങ്ങളില്‍ പാര്‍ട്ടി ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നു. മോദിയുടെ നോട്ടുനിരോധനത്തിനും ഫെഡറല്‍ വിരുദ്ധ, കോര്‍പ്പറേറ്റനുകൂല ജിഎസ്ടിയ്ക്കും എതിരെ ദേശീയ തലത്തില്‍ പാര്‍ട്ടി പ്രചാരണങ്ങള്‍ നടത്തുകയുണ്ടായി. സ്ത്രീകള്‍, തൊഴിലാളിവര്‍ഗ്ഗം, കര്‍ഷക വിഭാഗങ്ങള്‍, ആദിവാസികള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, ജനകീയസംസ്‌കാരം, ജനാധിപത്യാവകാശങ്ങള്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടു കൊണ്ട് വിവിധ മുന്നണികളില്‍ നടത്തിയ പ്രചാരണങ്ങളോടും പ്രക്ഷോഭങ്ങളോടും ഒപ്പം മനുഷ്യത്വ രഹിതമായ ജാതി വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്നതിന് ലക്ഷ്യം വെച്ചു കൊണ്ടുള്ള ജാതി ഉന്മൂലന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും പാര്‍ട്ടി മുന്‍കൈ എടുക്കുകയുണ്ടായി. 

 

4.3 ഭാംഗറിലെ ജനങ്ങളെ അവരുടെ ഭൂമിയില്‍ നിന്നും ആട്ടിയോടിച്ചു കൊണ്ട്, അവരുടെ ഉപജീവനമാര്‍ഗ്ഗങ്ങളെ ഇല്ലാതാക്കിക്കൊണ്ട്, പരിസ്ഥിതി തകര്‍ത്തു കൊണ്ട് നടപ്പാക്കാന്‍ ശ്രമിച്ച പവര്‍ഗ്രിഡ് പദ്ധതിയ്ക്ക് എതിരെ ഇടത്, ജനാധിപത്യ, പോരാട്ട ശക്തികളോടൊപ്പം ചേര്‍ന്നു കൊണ്ട് സിപിഐ(എംഎല്‍) റെഡ്സ്റ്റാറിന്റെ രാഷ്ട്രീയ നേതൃത്വത്തിന്‍ കീഴില്‍ വികസിപ്പിച്ച ഭാംഗര്‍ ജനകീയ  ചെറുത്തുനില്‍പ്പിന്റെ വിജയം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. പവര്‍ഗ്രിഡ് പദ്ധതി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പോരാടിയ ജനത സംസ്ഥാന ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും വിജയകരമായി ചെറുത്തു തോല്‍പ്പിക്കുകയുണ്ടായി. പ്രാദേശിക തെരഞ്ഞെടുപ്പ് വേളയില്‍ ജനകീയ കമ്മിറ്റി മല്‍സരിച്ച (ഇീാാശേേലല ളീൃ ജൃീലേരശേീി ീള ഘമിറ, ഘശ്‌ലഹശവീീറ, ഋരീഹീഴ്യ മിറ ഋി്ശൃീിാലി)േ സീറ്റുകളിലെല്ലാം വന്‍വിജയം നേടിയെടുത്തു. ഒരു വിപ്ലവ പാര്‍ട്ടിയ്ക്ക് തെരഞ്ഞെടുപ്പ് വിജയം നേടണമെങ്കില്‍ പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയാന്തരീക്ഷം വേണമെന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈനിന്റെ ശരിമയെ അടിവരയിടുന്നതായിരുന്നു ഭാംഗര്‍ ജനകീയ പ്രസ്ഥാനം. പാര്‍ട്ടിയ്ക്ക് ജനകീയ പ്രക്ഷോഭങ്ങളെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുന്ന ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. സ്വതന്ത്രവും ജനകീയവുമായ ഊന്നലുകളോടൊപ്പം സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉചിതമായ രാഷ്ട്രീയ മുന്‍കൈ എടുക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.  

 

  1. ജനകീയ ബദലിനുള്ള പരിപാടി

 

5.1  ഈ പശ്ചാത്തലത്തിലാണ്, നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ പുരോഗമന-ജനാധിപത്യ ജനകീയ ബദല്‍ കെട്ടിപ്പടുക്കുന്ന കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് ബിജെപിയുടെ കോര്‍പ്പറേറ്റ് ഫാസിസ്റ്റ് ഭരണകൂടത്തെ പരാജയപ്പെടുത്തുന്നതിന് വേണ്ടി ആഹ്വാനം ചെയ്യുന്ന തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ മുന്നോട്ടു വെയ്ക്കുന്നത്. ജനങ്ങളോടും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളോടും അനൗപചാരികവും അസംഘടിതരായ വിഭാഗങ്ങളടക്കമുള്ള തൊഴിലാളികളോടും കര്‍ഷക വിഭാഗങ്ങളോടും ഭൂരഹിത ദരിദ്ര കര്‍ഷകരോടും കര്‍ഷകത്തൊഴിലാളികളോടും ചേരി നിവാസികളോടും യുവാക്കളോടും വിദ്യാര്‍ത്ഥികളോടും എല്ലാ പുരോഗമന ശക്തികളോടും ഈ മാനിഫെസ്റ്റോയെ അടിസ്ഥാനപ്പെടുത്തി തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താനും താഴെ ചുരുക്കി പറയുന്ന ദൗത്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു ജനകീയ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നതിനായി പ്രചാരണങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. 

 

5.2 ഭരണഘടനാപരമായ ദൗത്യങ്ങള്‍

 

5.2.എ. കോര്‍പ്പറേറ്റ് മൂലധനത്തെ സേവിക്കുന്ന എക്‌സിക്യൂട്ടീവിന്റെ റബ്ബര്‍ സ്റ്റാമ്പായി മാറിയിരിക്കയാണ് ഇപ്പോഴത്തെ പാര്‍ലമെന്റ.് ഇതിനെ യഥാര്‍ത്ഥ ജനപ്രതിനിധി സഭയാക്കി പരിവര്‍ത്തിപ്പിക്കുക. 

 

5.2.ബി. സാമ്പത്തിക, രാഷ്ട്രീയ, സാര്‍വ്വദേശീയ വിഷയങ്ങളില്‍ അടിസ്ഥാനപരമായ നയരൂപീകരണം നടത്തുന്ന വേളയില്‍ എക്‌സിക്യൂട്ടീവ് പാര്‍ലമെന്റിന്റെ അനുമതി മേടിച്ചിരിക്കണം എന്നത് നിര്‍ബന്ധിതമാക്കുക.

 

5.2.സി. ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമത്വം  കാട്ടി വോട്ടുകള്‍ അട്ടിമറിയ്ക്കാന്‍ സാധക്കുമെന്ന കാര്യം തെളിയിക്കപ്പെട്ടിരിക്കയാണ്. അതിനാല്‍ ജനകീയ സര്‍ക്കാരിന്റെ അടിയന്തിര ദൗത്യമെന്നത് ബാലറ്റ് സംവിധാനം തിരിച്ചു കൊണ്ടു വരിക എന്നതാണ്. അതിനോടൊപ്പം വര്‍ഗ്ഗീയ ശക്തികളെ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതില്‍ നിന്നും മൊത്തത്തില്‍ അകറ്റി നിര്‍ത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയകളെ ജനാധിപത്യവല്‍ക്കരിക്കാന്‍ നടപടികള്‍ എടുക്കേണ്ടതുണ്ട്. 'ളശൃേെ ുമ ൈവേല ുീേെ ്യെേെലാ' എന്ന സമ്പ്രദായത്തിന് പകരം ആനുപാതികമായ പ്രാതിനിധ്യം ആണ് ഉണ്ടാവേണ്ടത്. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികളെ തിരിച്ചു വിളിയ്ക്കാനുള്ള അധികാരവും ജനങ്ങള്‍ക്ക് ലഭ്യമാവേണ്ടതുണ്ട്. 

 

5.2.ഡി. ഇപ്പോഴത്തെ സ്വേഛാധികാരപരവും ഉദ്യോഗസ്ഥമേധാവിത്തപരവുമായ ഭരണസംവിധാനത്തെ ഉടച്ചു വാര്‍ക്കുക. ഭരണസംവിധാനം, ജുഡീഷ്യറി, പോലീസ് തുടങ്ങിയവ പോലെയുള്ള എല്ലാ തലങ്ങളിലും ജനങ്ങളുടെ അധികാര വികേന്ദ്രീകരണം ഉറപ്പാക്കുക. 

 

5.2.ഇ. സൈനിക സ്ഥാപനങ്ങള്‍ക്ക് മേല്‍ സിവിലിയന്‍ നിയന്ത്രണം ഉറപ്പാക്കുക. പ്രതിരോധ മേഖല പാര്‍ലമെന്റിന്റെ ആഡിറ്റിന് വിധേയമാക്കുക. 

 

5.2. എഫ്. ഫെഡറല്‍ തത്വങ്ങള്‍ ഭരണഘടനയിലൂടെ ഉറപ്പാക്കുക. വിദേശ കാര്യം, പ്രതിരോധം, കറന്‍സി, അന്താരാഷ്ട്ര വാണിജ്യം, ദേശീയ സ്വാഭാവമുള്ള പൊതു സംരംഭങ്ങള്‍, കേന്ദ്ര ആസൂത്രണം എന്നീ മേഖലകള്‍ ഒഴികെ എല്ലാ ദൗത്യങ്ങളും കേന്ദ്ര സര്‍ക്കാരില്‍ നിന്നും എടുത്തു മാറ്റി സംസ്ഥാന സര്‍ക്കാരുകളിലും പ്രാദേശിക സര്‍ക്കാരുകളിലും നിക്ഷിപ്തമാക്കുക. 

 

5.2.ജി. കാശ്മീരിലെ സൈനികവല്‍ക്കരണം അവസാനിപ്പിക്കുക. ജനങ്ങളുടെ റഫറണ്ടത്തിലൂടെ കാശ്മീരിന്റെ പ്രശ്‌നം രാഷ്ട്രീയമായി പരിഹരിക്കുക. ക്രമസമാധാനത്തിന്റെ പേരില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പട്ടാളത്തെ വിനിയോഗിക്കുന്നതും ഭീകര നിയമങ്ങള്‍ നടപ്പിലാക്കുന്നതും അവസാനിപ്പിക്കുക. 

 

5.3 ഭരണനിര്‍വ്വഹണ രംഗത്തെ പരിഷ്‌കാരങ്ങള്‍

 

5.3.എ. എല്ലാ തലങ്ങളിലുമുള്ള ജനങ്ങളുടെ പരമാവധി വിശാലാടിസ്ഥാനത്തിലുള്ള പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. കൃഷി, കാര്‍ഷികാടിസ്ഥാനത്തിലുള്ളതും ചെറുകിട-ഇടത്തരസ്വഭാവമുള്ളതുമായ വ്യവസായങ്ങള്‍, പാര്‍പ്പിടവല്‍ക്കരണം, ആരോഗ്യപരിരക്ഷ, സ്‌കൂള്‍ വിദ്യാഭ്യാസം, പഞ്ചായത്ത് കോടതികള്‍, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് സൂക്ഷ്മ (മൈക്രോ) തലത്തിലുള്ള ആസൂത്രണങ്ങളുടെ ദൗത്യം ഗ്രാമ പഞ്ചായത്തുകള്‍ എന്ന പ്രാദേശിക അധികാരകേന്ദ്രങ്ങളില്‍ നിക്ഷിപ്തമാക്കപ്പെടണം. അധികാരം ഫലപ്രദമായ തരത്തില്‍ വികേന്ദ്രീകരിക്കപ്പെടുന്നതിനായി പോലീസ്, ജുഡീഷ്യറി വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എത്തിച്ചു കൊടുക്കേണ്ടതുണ്ട്. 

 

5.3.ബി. താഴെത്തട്ടില്‍ വരെ എത്തും വിധം ഭരണനിര്‍വ്വണ അധികാരം പങ്കു വെയ്ക്കപ്പെടണം. യഥാര്‍ത്ഥ ബഹുതല  അധികാര വികേന്ദ്രീകരണം ഉറപ്പു വരുത്തണം. അതിന്റെ ഫലമായി തൊഴിലടിസ്ഥാനത്തിലുള്ള കമ്മിറ്റികള്‍ക്ക് ആവാസ കേന്ദ്രങ്ങളിലും ചുറ്റുപാടുകളിലും സമീപപ്രദേശങ്ങളിലും അധികാരം പകര്‍ന്നു ലഭിയ്ക്കാന്‍ അത് വഴി തെളിയ്ക്കും. തെരഞ്ഞെടുക്കപ്പെട്ട സമിതികള്‍ക്ക് മേല്‍ എല്ലാ തരത്തിലുമുള്ള ഉദ്യോഗസ്ഥമേധാവിത്തം ഒഴിവാക്കപ്പെടേണ്ടതുണ്ട്. 

 

5.3.സി. നദീജലം പങ്കു വെയ്ക്കല്‍, പ്രകൃതി വിഭവങ്ങള്‍ പങ്കു വെയ്ക്കല്‍ തുടങ്ങയിവയടക്കമുള്ള എല്ലാ അന്തര്‍സംസ്ഥാന വിഷയങ്ങളും പഠിക്കാനും പരിഹരിക്കാനുമായി ഒരു കൗണ്‍സിലിനെയോ അന്തര്‍സംസ്ഥാന കൗണ്‍സിലിനെയോ ജനകീയ സര്‍ക്കാര്‍ നിയമിക്കേണ്ടതുണ്ട്. 

 

5.4 ജനാഭിമുഖ്യമുള്ള പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃക

 

5.4.എ. കോര്‍പ്പറേറ്റ് മൂലധന സമാഹരണത്തിന്റെയും പ്രകൃതിയ്ക്ക് നേരെ നിര്‍ദ്ദാക്ഷിണ്യം നടത്തുന്ന ചൂഷണത്തിന്റെയും ജനാധിപത്യവകാശങ്ങളുടെ വെട്ടിച്ചുരുക്കലുകളുടെയുമായ വര്‍ത്തമാന വികസന മാതൃകയ്ക്ക് പകരമായി തൊഴിലാളികളുടെയും അദ്ധ്വാനിക്കുന്ന ബഹുജനവിഭാഗങ്ങളുടെയും കാഴ്ചപ്പാടിലുള്ള ഒരു ജനകീയ വികസന മാതൃക സ്ഥാപിക്കുക. സുസ്ഥിരമായ തരത്തില്‍ ജനാധിപത്യ പരിസരം വികസിപ്പിക്കുക. ജനാനുകൂല, പ്രകൃത്യാനുകൂല, സ്ത്രീപക്ഷ വികസന കാഴ്ചപ്പാടിനായി പരിശ്രമിക്കുക. 

 

5.5. സാമ്രാജ്യത്വ വിരുദ്ധ ദൗത്യങ്ങളുടെ പൂര്‍ത്തീകരണവും ദേശീയ സ്വാശ്രിത വികസന സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കലും 

 

5.5.എ. ജനകീയ ബദല്‍ എന്ന ദിശാബോധത്തോടു കൂടി ഒരു ദേശീയ, സ്വാശ്രിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായുള്ള അടിന്തിര നടപടികള്‍ കൈക്കൊള്ളുക. കങഎ, ണീൃഹറ ആമിസ, ണഠഛ എന്നീ സ്ഥാപനങ്ങള്‍ വിട്ടു പോരാന്‍ അടിയന്തിരമായി തീരുമാനങ്ങള്‍ കൈക്കൊള്ളുക. സാമ്രാജ്യത്വ മൂലധനത്തിന്റെ സകല രൂപങ്ങളിലുമുള്ള ആശ്രിതത്വം അവസാനിപ്പിക്കുക. വിദേശ നിക്ഷേപ നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള എല്ലാ സമ്പത്തും തിരിച്ചു പിടിയ്ക്കുക. ഒരു സ്വാശ്രിത ദേശീയ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി ആ പണം ക്രിയാത്മകമായി ഉപയോഗിക്കുക. സ്വതന്ത്ര ദേശീയ വികസനത്തിനായുള്ള മുന്നുപാധിയായി സാമ്രാജ്യത്വാടിസ്ഥാനത്തിലുള്ള  ബഹുരാഷ്ട്രക്കുത്തകകളുടെ ആസ്തികള്‍ പിടിച്ചെടുത്ത് ദേശസാല്‍ക്കരിക്കുക. ഇതിന്റെ ഭാഗമായി സാമ്രാജ്യത്വ സര്‍ക്കാരുകള്‍ക്കും പുത്തന്‍ കൊളോണിയല്‍ സ്ഥാപനങ്ങള്‍ക്കും ഫണ്ടിങ്ങ് ഏജന്‍സികള്‍ക്കും ബാങ്ക് -ധനകാര്യ ഏജന്‍സികള്‍ക്കും നല്‍കേണ്ടതായിട്ടുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളുക.

 

5.5.ബി. പെട്രോളിയം, വൈദ്യുതി, ഊര്‍ജ്ജസ്രോതസ്സുകള്‍, ഖനനം, സ്റ്റീല്‍, കമ്മ്യൂണിക്കേഷന്‍ രംഗം, തുറമുഖ-റോഡ്-റെയില്‍-വ്യോമയാന മേഖലകള്‍ തുടങ്ങിയവയടങ്ങുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍, പശ്ചാത്തല സൗകര്യങ്ങള്‍, സേവന മേഖലകള്‍, തന്ത്രപരവും പരമപ്രധാനവും അടിസ്ഥാനപരവുമായ വ്യവസായങ്ങള്‍ തുടങ്ങിയവയും ഒരു ജനകീയ സര്‍ക്കാരിന് അവശ്യമെന്ന് തോന്നുന്ന ഇതര മേഖലകളും എല്ലാം തന്നെ ദേശസാല്‍ക്കരിക്കുകയും പൊതുമേഖലയ്ക്ക് കീഴില്‍ കൊണ്ടുവരികയും ചെയ്യുക. സ്വകാര്യവല്‍ക്കരണത്തിനായുള്ള പ്രവണതകള്‍ അവസാനിപ്പിക്കുക. അഴിമതിയും കുംഭകോണങ്ങളും തഴച്ചു വളരാന്‍ കാരണമായ ഉന്നത ഉദ്യോഗസ്ഥ മേധാവിത്തവിഭാഗങ്ങളും ഭരണവര്‍ഗ്ഗ രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റ് ഭവനങ്ങളും തമ്മിലുള്ള ചങ്ങാത്ത മുതലാളിത്ത (ക്രോണി കാപ്പിറ്റലിസ്റ്റ്) കൂട്ടുകെട്ടുകള്‍ ഇല്ലാതാക്കപ്പെടേണ്ടതുണ്ട്. മത, ആത്മീയ സ്ഥാപനങ്ങളുടെയടക്കം എല്ലാ കള്ളപ്പണങ്ങളും കണ്ടു കെട്ടുക. എല്ലാ തരത്തിലുമുള്ള മഫിയാ പ്രവര്‍ത്തനങ്ങളും അടിച്ചമര്‍ത്തുക. 

 

5.5.സി. ജനകീയ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കും അതിധനിക വിഭാഗങ്ങള്‍ക്കും ഉള്ള നികുതിയിളവുകള്‍ നിര്‍ത്തലാക്കണം. സമ്പത്തിലും ലാഭങ്ങളിലും നേരിട്ടുള്ള പുരോഗമനപരമായ നികുതി സമ്പ്രദായം ശക്തിപ്പെടുത്തണം. ഫെഡറല്‍ വിരുദ്ധമായ ജിഎസ്ടി നിര്‍ത്തലാക്കണം. ഭൂരിപക്ഷം ജനങ്ങളെയും ബാധിയ്ക്കുന്ന ഭക്ഷണം, ഇന്ധനം പോലുള്ള അവശ്യ-നിത്യോപയോഗ സാധനങ്ങള്‍ക്ക് മേലുള്ള  പരോക്ഷ നികുതി നിര്‍ത്തലാക്കണം. വന്‍തോതില്‍ ഉപഭോഗം ചെയ്യുന്ന ചരക്കുകളും സേവനങ്ങളും സംബന്ധിച്ച് വിശേഷിച്ചും വില സ്ഥിരത ഉറപ്പു വരുത്തുന്ന നയം നടപ്പാക്കണം. ഊഹക്കച്ചവടം, റിയല്‍ എസ്റ്റേറ്റ്, പണം മറിച്ചു കൊടുക്കല്‍ തുടങ്ങിയ ഇടപാടുകള്‍ നിര്‍ത്തലാക്കണം. 

 

5.6 സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെയും സമത്വം

 

5.6.എ. എല്ലാ മേഖകളിലും സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സമത്വം ജനകീയ സര്‍ക്കാര്‍ ഉറപ്പു വരുത്തണം. കുടുംബത്തിലും ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും അറുതി വരുത്തണം. എല്ലായിടങ്ങളിലും എല്ലാ തലങ്ങളിലും ലിംഗ സമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുരുഷാധിപത്യത്തിന്റെ എല്ലാ രൂപങ്ങളും അതിലൂടെ നിര്‍ത്തലാക്കണം. പരമ്പരാഗത അവകാശങ്ങള്‍ക്കും സമ്പത്തിനും സ്ത്രീകള്‍ക്കും ഭിന്ന ലിംഗക്കാര്‍ക്കും തുല്യമായ അവകാശമുണ്ടാവണം. ഘഏആഠ+ഝ വിഭാഗങ്ങള്‍ക്ക് നേരെയുള്ള എല്ലാത്തരം വിവേചനങ്ങളും പീഢനങ്ങളും ഇല്ലാതാക്കപ്പെടണം. 

 

5.6.ബി. കുട്ടികളുടേതടക്കം എല്ലാത്തരത്തിലുമുള്ള വേശ്യാവൃത്തി നിര്‍ത്തലാക്കുക. അവരെ പുനരധിവസിപ്പിക്കുക. സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്നതിനും സെക്‌സ് ടൂറിസത്തിനും അറുതി വരുത്തുക. 

 

5.6.സി. വിവാഹത്തിന് യൂണിഫോം സിവില്‍ നിയമം നടപ്പാക്കുക. ജനങ്ങളുടെ സഹായത്തോടെ സ്ത്രീധന വിരുദ്ധ നിയമം ശക്തമായി നടപ്പാക്കുക. ഭരണകൂടത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ മറ്റു കപടജ്ഞാന സിദ്ധാന്തക്കാരുടെയോ ഇടപെടലുകള്‍ ഇല്ലാതെ ഒരാള്‍ക്ക് തന്റെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് എതിരെയുള്ള ജാതി-മതാടിസ്ഥാനത്തിലുള്ള പുരുഷാധിപത്യ നിയമങ്ങള്‍, മൂല്യങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ തുടങ്ങിയവ നിര്‍ത്തലാക്കുക. 

 

5.6.ഡി. ലോക സഭ വരെയുള്ള തെരഞ്ഞെടുക്കപ്പെടുന്ന വേദികള്‍, ജുഡീഷ്യറി, പോലീസ്, ഭരണനിര്‍വ്വഹണ മേഖലകളില്‍ എന്നിവിടങ്ങളില്‍ 50 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തുക. 

 

5.6.ഇ. ആറു മാസത്തെ മുഴുവന്‍ ശമ്പളത്തോടു കൂടിയ പ്രസവ അവധി സ്ത്രീകള്‍ക്ക് നല്‍കുക. ലീവ് കൂടുതല്‍ വേണ്ടി വരുന്ന ഘട്ടങ്ങളില്‍ അതിനുള്ള സാദ്ധ്യത കൂടി ഉള്‍പ്പെടുത്തുക. സ്‌കൂളില്‍ പോകുന്നതിന് മുമ്പുള്ള ഘട്ടത്തില്‍ കുട്ടികള്‍ക്ക് കമ്മ്യൂണിറ്റി ഡേ കെയര്‍ സൗകര്യം ഉറപ്പു വരുത്തുകയെന്നതും അവര്‍ക്ക് ആരോഗ്യപരിരക്ഷയും വിനോദ പരിപാടികളും ഉറപ്പാക്കുകയെന്നതും ജനകീയ സര്‍ക്കാരിന്റെ കടമയാണ്. 

 

5.7 ജാതി ഉന്മൂലനമതേതര ദൗത്യങ്ങള്‍

 

5.7.എ. ജാതി ഉന്മൂലനം ലക്ഷ്യമാക്കി ബ്രാഹ്മണിക്കല്‍ ജാതി വ്യവസ്ഥയെ തകര്‍ക്കാനുള്ള എല്ലാ നടപടികളും ജനകീയ സര്‍ക്കാര്‍ കൈക്കൊള്ളണം. ദ്രുത ഗതിയിലുള്ള ഭൂപരിഷ്‌കരണത്തിനും ജാതിയടിസ്ഥാനത്തിലുള്ള സംവരണത്തിനും ഒപ്പം തന്നെ  ജാതിയടിച്ചമര്‍ത്തലുകളും ജാതി വിവേചനവും തൊട്ടു കൂടായ്മയും ഖാപ് പഞ്ചായത്ത് അടക്കമുള്ള സ്ഥാപനങ്ങളും നടത്തുന്ന സകല രൂപങ്ങളിലുമുള്ള കടന്നു കയറ്റത്തെ തടയാന്‍ വേണ്ട നടപടികള്‍ ഭരണതലത്തില്‍ കൈക്കൊള്ളേണ്ടതുണ്ട്. ജാതിയടിസ്ഥാനത്തിലുള്ള അസമത്വങ്ങളും അവശതകളും ഇല്ലാതാക്കപ്പെടുന്നതു വരെ സ്വകാര്യസ്ഥാപനങ്ങളിലടക്കം എല്ലാ സ്ഥാപനങ്ങളിലും ഒരു ജനാധിപത്യ അവകാശമെന്ന നിലയ്ക്ക് ജാതിയടിസ്ഥാനത്തിലുള്ള സംവരണം ഉറപ്പാക്കപ്പെടേണ്ടതുണ്ട്. ജാതിയടിസ്ഥാനത്തിലുള്ള സംവരണത്തെ അട്ടിമറിച്ച് സാമ്പത്തിക സംവരണം ഉറപ്പാക്കാനുള്ള ബ്രാഹ്മണിക നീക്കങ്ങള്‍ ചെറുക്കപ്പെടണം. മനുഷ്യത്വരഹിതമായ ജാതിവ്യവസ്ഥയ്‌ക്കെതിരെ ജനങ്ങളുടെ അവബോധം വികസിപ്പിക്കുന്നതിന് വേണ്ടി വിശാലാടിസ്ഥാനത്തിലുള്ള ജാതി വിരുദ്ധ, ജനാധിപത്യ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും ഉചിതമായ സാംസ്‌കാരിക ഇടപെടലുകളും ജനകീയ സര്‍ക്കാര്‍ ആരംഭിയ്ക്കണം. 

 

5.7.ബി. എല്ലാ തരത്തിലുമുള്ള മതപരമായ വിവേചനങ്ങളും ജനകീയ സര്‍ക്കാര്‍ നിര്‍ത്തലാക്കണം. മത ന്യൂനപക്ഷങ്ങള്‍ക്കുള്ള സംരക്ഷണം ഉറപ്പു വരുത്തണം. ഭരണകൂടം യഥാര്‍ത്ഥ മതേതരമായി പ്രവര്‍ത്തിക്കുന്നതിനും മതമെന്നത് വിശ്വാസികളുടെ സ്വകാര്യ വ്യവഹാരമായി മാത്രം നിലകൊള്ളുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. രാഷ്ട്രീയവും സാമ്പത്തികവും ഭരണനിര്‍വ്വഹണ സംബന്ധിയുമായ കാര്യങ്ങളില്‍ ഉണ്ടാകുന്ന എല്ലാ വര്‍ഗ്ഗീയ ഇടപെടലുകളും അവസാനിപ്പിക്കുക. വിദ്യാഭ്യാസ മേഖലയിലും കല, സാഹിത്യം, മാധ്യമം തുടങ്ങിയവ അടക്കം സാംസ്‌കാരിക മേഖലയിലും  നടക്കുന്ന എല്ലാ വര്‍ഗ്ഗീയ ഇടപെടലുകളും അവസാനിപ്പിക്കാന്‍ നടപടികള്‍ എടുക്കണം. മതവിശ്വാസങ്ങള്‍ എന്തായാലും നിയമവിരുദ്ധമായ നടപടികള്‍ക്ക് മുതിരുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണം. ഇസ്ലാമോഫോബിയയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ പീഢിപ്പിക്കുന്നത് അവസാനിപ്പിക്കണം.

 

5.8 കാര്‍ഷിക നയം

 

5.8.എ. ഭൂമി മണ്ണില്‍ പണിയെടുക്കുന്നവന് എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി ത്വരിത ഗതിയില്‍ ഭൂപരിഷ്‌കരണം ജനകീയ സര്‍ക്കാര്‍ നടപ്പിലാക്കണം. കൃഷിയെ പൂര്‍ണ്ണമായി ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ ഫലഭൂയിഷ്ടമായ ഭൂമിയോ തത്തുല്യമായ ഫലഭൂയിഷ്ടമല്ലാത്ത ഭൂമിയോ നല്‍കേണ്ടതാണ്. കൃഷിയെ ആശ്രയിക്കാത്ത കുടുംബങ്ങളുടെ പരമാവധി ഭൂമി ഒരേക്കറായി നിജപ്പെടുത്തുക. എല്ലാ വനഭൂമികളും പരിസ്ഥിതി ദുര്‍ബ്ബലമായ കൃഷി നിലങ്ങളും കണ്ടല്‍ക്കാടുകളും പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ മറ്റു നിലങ്ങളും പൊതുഇടങ്ങള്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും വേണ്ട ഭൂമിയും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ജനങ്ങളുടെ വിനോദത്തിനും വേണ്ട ഭൂമിയും വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഭൂമിയും കൃത്യമായി വേര്‍തിരിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യണം. അധികമായി വരുന്ന ഭൂമി ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമായി വീതിച്ചു കൊടുക്കണം. ഇനിയും ബാക്കി നില്‍ക്കുന്ന ഫ്യൂഡല്‍ അവശിഷ്ടങ്ങളെ തുടച്ചു നീക്കണം. ഭൂമഫിയ നിയമവിരുദ്ധമായി ഭൂമി കയ്യടക്കുന്നത് ഇല്ലാതാക്കണം. നഗര ഭൂമിയ്ക്ക് പരിധി ഏര്‍പ്പെടുത്തുകയും നഗര സ്വത്തിന് നികുതിയേര്‍പ്പെടുത്തുകയും വേണം. 

 

5.8.ബി. കൃഷിയെ കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം. ഭൂമി തട്ടിയെടുക്കുന്നതില്‍ നിന്നും, വിത്ത്, വളം, കീടനാശിനി മേഖലകളില്‍ നിന്നും ബഹുരാഷ്ട്രക്കുത്തകകളെയും കോര്‍പ്പറേറ്റ് അഗ്രി ബിസിനസ്സിനെയും തൂത്തെറിയണം. കാര്‍ഷിക നിവേശങ്ങളുടെയും വിളകളുടെയും വിലകള്‍ നിശ്ചയിക്കുന്നതിലും ഉള്ള കോര്‍പ്പറേറ്റ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണം. ഇറക്കുമതി, വിലകള്‍, കടം നല്‍കുന്നതുമായ ബന്ധപ്പെട്ട കര്‍ഷക വിരുദ്ധ നയങ്ങള്‍ എല്ലാം നിര്‍ത്തലാക്കണം. വിത്തുകള്‍, വളങ്ങള്‍, കീടനാശിനികള്‍, ജലസേചനം, വൈദ്യൂതി തുടങ്ങിയവ ന്യായമായ വിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഗ്രാമീണ ബാങ്കുകളുടെ ശൃംഖല കെട്ടിപ്പടുത്തു കൊണ്ട് അതിലൂടെ പൊതു സ്രോതസ്സില്‍ നിന്നും കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടും കുറഞ്ഞ പലിശ നിരക്കില്‍ സഹായം നല്‍കിക്കൊണ്ടും എല്ലാത്തരം കൊള്ളപ്പലിശയിടപാടുകളെയും ഇല്ലാതാക്കണം. എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും മതിയായ താങ്ങുവില തീരുമാനിക്കണം. മിച്ചം വരുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പ്രയോജനകരമായ വിലകളില്‍ പൊതുമേഖലയില്‍ മേടിയ്ക്കണം. സ്വകാര്യമായ ശേഖരണം, കരിഞ്ചന്ത, ഭക്ഷ്യധാന്യങ്ങളടക്കം കോര്‍പ്പറേറ്റ് കച്ചവടക്കാര്‍ നടത്തുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഊഹക്കച്ചവടം എന്നിവ അടിയന്തിരമായി നിര്‍ത്തലാക്കണം. 

 

5.8.സി. സുസ്ഥിരമായ അടിസ്ഥാനത്തില്‍ കൃഷി വികസിപ്പിക്കുന്നതിന് എല്ലാവിധ സഹായങ്ങളും നല്‍കുന്നതനോടൊപ്പം സഹകരണ, കൂട്ടു കൃഷികള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ജൈവകൃഷിയുടെ എല്ലാ തുറകളും അതുപോലെ മഴവെള്ള സംഭരണം അടക്കമുള്ള സുസ്ഥിര ജലസേചന പദ്ധതികളും പ്രത്യേക ശ്രദ്ധയ്ക്ക് വിധേയമാക്കപ്പെടണം. ജൈവ-ഇന്ധന കൃഷി അവസാനിപ്പിക്കണം. കയറ്റുമതിയിലധിഷ്ഠിതമായ നാണ്യവിള കൃഷിയ്ക്ക് പകരം ഭക്ഷ്യ വിള സ്വയം പര്യാപ്തതയിലേക്ക് പ്രത്യേക ദിശാബോധം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. 

 

5.8.ഡി. എല്ലാ മിച്ചഭൂമികളും നിയമവിരുദ്ധമായി കയ്യേറിയിട്ടുള്ള സര്‍ക്കാര്‍ ഭൂമികളും സര്‍ക്കാര്‍ കണ്ടു കെട്ടണം.  ജാതി-മത സംഘടനകളും ട്രസ്റ്റുകളും കൈവശം വെച്ചിട്ടുള്ള ഭൂമിയ്ക്ക് പരിധി നിശ്ചയിച്ച് ബാക്കി പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വിതരണം ചെയ്യണം. ബഹുരാഷ്ട്രക്കുത്തകകളും കോര്‍പ്പറേറ്റ് ഭവനങ്ങളും ഭൂമഫിയാകളും കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് തൊഴിലാളികളുടെ നിയന്ത്രണത്തിലാക്കണം. എന്‍ആര്‍ഐക്കാര്‍, ബ്യൂറോക്രാറ്റുകള്‍, വന്‍വരുമാനം ഉള്ളവര്‍, വ്യവസായികള്‍, കോര്‍പ്പറേറ്റ് കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങളുടെ ഭൂമി ഏറ്റെടുക്കുകയും കര്‍ഷക വിഭാഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും വേണം. 

 

5.8.ഇ.  ഭൂപരിധി നിയമങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിനും കോര്‍പ്പറേറ്റുകളുടെയും ഭൂമാഫിയകളുടെയും കയ്യില്‍ ഭൂമി കേന്ദ്രീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന എല്ലാ നവ ഉദാരീകരണ നീക്കങ്ങളും ജനകീയ സര്‍ക്കാര്‍ പരാജയപ്പെടുത്തണം. കൃഷി ഭൂമിയെ പ്രത്യേക സാമ്പത്തിക മേഖലകള്‍, ടൂറിസം മേഖലകള്‍, ടൗണ്‍ഷിപ്പുകള്‍, എയര്‍പോര്‍ട്ടുകള്‍, വ്യവസായ സൈറ്റുകള്‍ എന്നിവയക്കായി പരിവര്‍ത്തനം ചെയ്യുന്നത് നിര്‍ബന്ധമായി അവസാനിപ്പിക്കണം. മുന്‍പേ തന്നെ ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വിതരണം ചെയ്യുകയോ ഉടസ്ഥതയിലേക്ക് കൈമാറുകയോ ചെയ്ത ഭൂമിയ്ക്ക് ഉടമസ്ഥാവകാശം നല്‍കേണ്ടതുണ്ട്. 5 ഏക്കര്‍ വരെ ജലസേചന ലഭ്യതയുള്ള ഭൂമിയോ തത്തുല്ല്യമായ ജലസേചന സൗകര്യമില്ലാത്ത ഭൂമിയോ ഉള്ള കര്‍ഷക കുടുംബങ്ങളുടെയും ഭൂരഹിത കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കടങ്ങള്‍ എഴുതിത്തള്ളണം. 

 

5.8.എഫ്. ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്ന ക്ഷേമ നടപടികള്‍ ഉറപ്പു വരുത്തുന്ന സമഗ്രമായ കാര്‍ഷിക നിയമം നടപ്പാക്കണം. മിനിമം കൂലി ഉറപ്പാക്കുന്ന ഗ്രാമീണ തൊഴില്‍ പരിപാടികള്‍ നടപ്പാക്കേണ്ടതുണ്ട്. കര്‍ഷകരെ കുടിയിറക്കുന്നതിനെതിരെ ഗ്രാമ പഞ്ചായത്ത്, വില്ലേജ് തല ജനകീയ കമ്മിറ്റികള്‍ ജാഗരൂകരാവാന്‍ അവരെ ശാക്തീകരിക്കണം. കൂടാതെ ഗ്രാമപ്രദേശങ്ങളില്‍ കോര്‍പ്പറേറ്റുകളും ഭൂമാഫിയകളും നടത്തുന്ന ഇടപെടലുകളും പരാജയപ്പെടുത്തേണ്ടതുണ്ട്. 

 

5.9 ആദിവാസി ഗോത്രവിഭാഗങ്ങളുടെ വിഷയം

 

5.9.എ. രാജ്യത്തെ 8-10 ശതമാനം വരുന്ന ആദിവാസി, ഗോത്രവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജനകീയ സര്‍ക്കാര്‍ പരിഹരിക്കണം. നിലവിലുള്ള ആദിവാസി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനോടൊപ്പം ആദിവാസി മേഖലകളില്‍ അവര്‍ക്കായി ഓട്ടോണമസ് കൗണ്‍സിലുകള്‍ സ്ഥാപിക്കുകയും ആദിവാസികള്‍ക്ക് നേരെ നടക്കുന്ന എല്ലാ തരത്തിലുമുള്ള ചൂഷണങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്യുന്നതടക്കം അവരുടെ ഭൂമി സംരക്ഷിക്കാന്‍ വേണ്ടി പുതിയ നിയമങ്ങള്‍ക്ക് രൂപം കൊടുക്കുകയും വേണം. ഉചിതമായ നിയമ-ഭരണനിര്‍വ്വഹണ നടപടികളിലൂടെ  ആദിവാസികളുടെ ഭാഷകളും സംസ്‌കാരവും സംരക്ഷിക്കണം. ആദിവാസികളുടെ ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. 

 

5.10 വ്യവസായവും സാങ്കേതികജ്ഞാനവിദ്യയും സംബന്ധിച്ച നയം

 

5.10.എ. വ്യവസായനയവുമായി ബന്ധപ്പെട്ടുള്ള നവ ലിബറല്‍ പ്രവണതകളെ ചെറുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ആഭ്യന്തരമായി ആശ്രയിക്കുന്ന, സ്വാശ്രിതമായ,  തൊഴില്‍ദായകമായ, പരിസ്ഥിതിപരമായി സുസ്ഥിരതയുള്ള വ്യവസായ നയം നടപ്പാക്കണം. സാമ്രാജ്യത്വ മൂലധനത്തെയും സാങ്കേതിക വിദ്യയേയും കോര്‍പ്പറേറ്റ് കമ്പോളത്തെയും ആശ്രയിക്കുന്നത് നിര്‍ത്തണം. തന്ത്രപ്രധാനവും-അടിസ്ഥാന വ്യവസായങ്ങള്‍ എല്ലാം തന്നെ പൊതുമേഖലയില്‍ നിലനിര്‍ത്തണം. 

 

5.10.ബി. നഗരവല്‍ക്കരണം വ്യവസായ കേന്ദ്രീകരണം, അതിന്റെ പേരില്‍ ആളുകളെ അവരുടെ വാസസ്ഥാനങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി വ്യവസായങ്ങളുടെ സ്ഥാനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്ത് ഉറപ്പിക്കേണ്ടതുണ്ട്. വന്‍കിട, ഇടത്തരം, ചെറുകിട വ്യവസായങ്ങള്‍ എന്നിവയും കാര്‍ഷിക സേവനമേഖലകള്‍ തമ്മിലും ശരിയായ ഒരു ബന്ധം ഉണ്ടാവേണ്ടതുണ്ട്. ജനപക്ഷ വികസന മാതൃക ആവശ്യപ്പെടുന്ന തരത്തില്‍ വ്യവസായങ്ങള്‍ വൈവിദ്ധ്യമാര്‍ന്നതും വികേന്ദ്രീകൃതവും തൊഴില്‍ദായകവും ആയിരിക്കണം. 

 

5.10.സി. ശാസ്ത്രീയ ഗവേഷണങ്ങളും വികസനവും സര്‍ക്കാരിന്റെ നേരിട്ട് കീഴില്‍ കൊണ്ടുവരണം. ബൗദ്ധിക സ്വത്ത് സംവിധാനം അടിച്ചേല്‍പ്പിക്കുന്ന സാമ്രാജ്യത്വ നിയന്ത്രണം നിര്‍ത്തലാക്കണം. പേറ്റന്റുകള്‍, പകര്‍പ്പവകാശങ്ങള്‍, ഡിസൈന്‍, ട്രേഡ് മാര്‍ക്കുകള്‍ തുടങ്ങിയവയ്ക്ക് മേല്‍ ഉള്ള കോര്‍പ്പറേറ്റ് കുത്തകവല്‍ക്കരണം അടിച്ചേല്‍പ്പിക്കുന്നതിലൂടെ ശാസ്ത്രീയ വിജ്ഞാനങ്ങള്‍ക്ക് മേല്‍ വേലിക്കെട്ടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തലാക്കണം. എല്ലാ ശാസ്ത്രീയ, സാങ്കേതികവിദ്യാ, ഗവേഷണ സ്ഥാപനങ്ങളും ജനങ്ങളുടെ ജനാധിപത്യ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരണം. അതിലൂടെ ജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളിലേക്ക് സൗജന്യമായി എത്തിപ്പെടാന്‍ കഴിയണം. സാമ്രാജ്യത്വ ഗവേഷണ സ്ഥാപനങ്ങളുടെ അനുബന്ധമായി ഇന്ത്യന്‍ ഗവേഷണ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന പ്രവണത അവസാനിപ്പിക്കണം. ജനങ്ങളുടെ മുന്‍കൈ എല്ലാ തലങ്ങളിലും ഉണ്ടാവുന്ന തരത്തില്‍ ശാസ്ത്രീയ ഗവേഷണ പ്രക്രിയ അപ്പാടെ തന്നെ വികേന്ദ്രീകരിക്കണം. ഔട്ടോസോഴ്‌സിങ്ങില്‍ കേന്ദ്രീകരിക്കാത്തതും രാജ്യതാല്പര്യത്തിന് ഉതകുന്നതുമായതരത്തില്‍ ഐടി പോലുള്ള മേഖലകളില്‍ വ്യവസായിക ഗവേഷണവും സാങ്കേതിക വിദ്യയും സംബന്ധിച്ച ഉചിതമായ ബന്ധങ്ങള്‍ വികസിപ്പിക്കുമ്പോള്‍ വസ്തു നിഷ്ഠമായി വിശകലനങ്ങള്‍ നടത്തുകയും പ്രത്യേകം ശ്രദധ കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. 

 

5.13. ആഭ്യന്തര വാണിജ്യത്തില്‍ വിദേശ മൂലധനനിക്ഷേപം (എഫ്ഡിഐ) നിരോധിക്കുക

 

5.13.എ. ഇന്ത്യയില്‍ കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴിലും ജീവിതമാര്‍ഗ്ഗവും നല്‍കുന്ന മേഖലയാണ് ചെറുകിട വ്യാപാര രംഗം. ഈ മേഖലയെ സംരക്ഷിക്കാന്‍ ഉചിതമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. രാജ്യത്തെ 95 ശതമാനത്തോളം റീട്ടെയില്‍ മേഖലയും അസംഘടിത മേഖലയിലാണ്. 5 കോടിയോളം റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ 20 കോടിയോളം ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായി നിലനില്‍ക്കുന്നു. അതിനാല്‍ വിദേശ പ്രത്യക്ഷ നിക്ഷേപത്തിലൂടെ ബഹുരാഷ്ട്രക്കുത്തകകള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത് തടയേണ്ടത് ജനകീയ സര്‍ക്കാരിന്റെ പ്രാഥമിക ദൗത്യങ്ങളിലൊന്നാണ്. ദേശീയ, സ്വാശ്രിത, ജനാധിപത്യ വികസനത്തിന്റെ കാഴ്ചപ്പാടില്‍ കൃഷി, വ്യവസായം, വാണിജ്യം എന്നിവ തമ്മിലുള്ള ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. 

 

5.14 സാമൂഹ്യ സേവനങ്ങളും പൊതു വിതരണ സമ്പ്രദായവും 5.14.എ. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നത് മൗലിക അവകാശമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തണം. ഇത് സാദ്ധ്യമാക്കുക എന്നത് ജനകീയ സര്‍ക്കാരിന്റെ പ്രാഥമിക ദൗത്യമായിരിക്കണം. ഭക്ഷണത്തിനും ഇന്ധനത്തിനും ഉള്ള ഇളവുകള്‍ റദ്ദാക്കുന്ന നവ ലിബറല്‍ സമീപനം നിര്‍ത്തലാക്കണം. പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തണം. ഭക്ഷ്യ സാധനങ്ങള്‍ മാത്രമല്ല എല്ലാ അവശ്യവസ്തുക്കളും നിര്‍ബന്ധിത റേഷന്‍ സമ്പ്രദായത്തിന്‍ കീഴില്‍ കൊണ്ടുവരണം. 

 

5.14.ബി. വിദ്യാഭ്യാസ രംഗത്തെ വാണിജ്യവല്‍ക്കരണവും കോര്‍പ്പറേറ്റ്‌വല്‍ക്കരണവും ജനകീയ സര്‍ക്കാര്‍ റദ്ദാക്കണം. കമ്മ്യൂണിറ്റി സ്‌ക്കൂളുകള്‍ ആരംഭിച്ചു കൊണ്ട് ശാസ്ത്രീയവും മതേതരവും ജനാധിപത്യപരവും ആയ വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും അത് ഉചിതമായ നടപടികള്‍ കൈക്കൊള്ളണം. എല്ലാ ദേശീയ ഭാഷകളെയും അത് വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. സെക്കന്ററി തലം വരെ മാതൃഭാഷയില്‍ സാര്‍വ്വത്രികവും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നടപ്പാക്കണം. ജാതി, മത സംഘടനകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവിഭാഗങ്ങളെയും വിദേശ,  കോര്‍പ്പറേറ്റ് ശക്തികളെയും പൊതു വിദ്യാഭ്യാസ മേഖലയിലുള്ള മറ്റു പിന്തിരിപ്പന്‍ വിഭാഗങ്ങളെയും ഒഴിവാക്കിക്കൊണ്ട് ഒരു വിദ്യാഭ്യാസ നയം ജനകീയ സര്‍ക്കാര്‍ ആസൂത്രണം ചെയ്യണം. 

 

5.14.സി. സാര്‍വ്വത്രികവും ന്യായവില ഈടാക്കുന്നതുമായ പ്രാഥമികാരോഗ്യ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കണം. രാജ്യത്തെ ആരോഗ്യമേഖലയില്‍ ഫാര്‍മസി രംഗത്തെ ബഹുരാഷ്ട്രക്കുത്തകകള്‍ക്കുള്ള  മേധാവിത്തവും സ്വകാര്യ വാണിജ്യ താല്‍പ്പര്യങ്ങളും നിര്‍ത്തലാക്കണം. വിവിധ ചികിത്സാ പദ്ധതികളില്‍ നിന്നും ഗുണപരമായ വശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് സമഗ്രമായ മെഡിക്കല്‍ സംവിധാനം ഏര്‍പ്പാടാക്കുകയും അതു വഴി മെഡിക്കല്‍ പ്രൊഫഷന്‍ ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യണം. ദേശദ്രോഹികളായ പ്രാദേശിക ഇടനിലക്കാര്‍ വഴി രാജ്യത്തെ ജനങ്ങളെ ഗിനിപ്പന്നികളെ പോലെ കണക്കാക്കി ബഹുരാഷ്ട്രക്കുത്തകകളുടെ മരുന്നു പ്രയോഗിക്കപ്പെടുന്നത് പാടെ ഇല്ലാതാക്കണം. 

 

5.15 ചേരി നിവാസികളുടെ പ്രശ്‌നങ്ങളും പാര്‍പ്പിടാവകാശവും

 

5.15.എ. പാര്‍പ്പിടാവകാശം എന്നത് അടിസ്ഥാന മാനുഷികാവകാശമായി പരിഗണിക്കേണ്ടതുണ്ട്. പാര്‍ക്കാനുള്ള കുറഞ്ഞ സ്ഥലം, ഭക്ഷണത്തിനും ജലത്തിനും വൈദ്യുതി/ഇന്ധനം, ശൗച സൗകര്യങ്ങള്‍,  അവകാശം, മാലിന്യ വിക്ഷേപണം, ഓടകള്‍, സാമൂഹിക വിനോദ സൗകര്യങ്ങള്‍, കളിക്കളങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍പ്പിടം എല്ലാവര്‍ക്കും ഉറപ്പാക്കപ്പെടണം. ചേരിനിര്‍മ്മാര്‍ജനവും ചേരി പൊളിയ്ക്കലും നിര്‍ത്തിവെയ്ക്കണം. നേരത്തേ സൂചിപ്പിച്ചതു പോലെയുള്ള പാര്‍പ്പിട സൗകര്യം ചേരി നിവാസികള്‍ക്ക് അവരുടെ ജോലിസ്ഥലത്തിനടുത്ത് നല്‍കണം. കുടുംബമായി താമസിക്കുന്നവരുടെ വീടുകള്‍ക്ക് വേണ്ട സ്ഥലത്തിന് പരിധി നിജപ്പെടുത്തണം. 

 

5.15.ബി. എല്ലാ നഗര വികസന പദ്ധതികളിലും, എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി 40 ശതമാനം ഭൂമി ചേരി നിവാസികള്‍ക്കും തെരുവിലുറങ്ങുന്നവര്‍ക്കും വഴി വാണിഭക്കാര്‍ക്കും നിരാലംബര്‍ക്കും ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കുമായി മാറ്റി വെയ്‌ക്കേണ്ടതാണ്. നഗരങ്ങളിലെ ദരിദ്രരുടെ കാര്യത്തില്‍ അവശ്യാസാധനങ്ങളും അതിജീവനത്തിനാവശ്യമായിട്ടുള്ളവയും ലഭിക്കുന്നുവെന്നുറപ്പു വരുത്തുന്നതിന് വേണ്ടി പ്രാദേശിക സമിതികള്‍ പ്രാദേശിക സ്ഥാപനങ്ങളിലൂടെയോ സഹകരണ സംഘങ്ങളിലൂടെയോ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. 

 

5.16 തൊഴിലും തൊഴിലാളികളുടെ അവകാശങ്ങളും 

 

5.16.എ. ജനകീയ സര്‍ക്കാര്‍ എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. പ്രതിദിനം അഞ്ചു മണിക്കൂറും ആഴ്ചയില്‍ അഞ്ചു ദിവസവും എല്ലാ സ്ഥാപനങ്ങളിലെയും തൊഴില്‍ സമയമായി നിജപ്പെടുത്തണം. തുല്യ ജോലിയ്ക്ക് തുല്യ വേതനം എന്ന തത്വത്തിലധിഷ്ഠിതമായി ലിംഗ അസമത്വങ്ങള്‍ നിര്‍ത്തലാക്കണം. സ്ത്രീ സൗഹൃദ തൊഴിലന്തരീക്ഷം ഉറപ്പു വരുത്തണം. അനൗപചാരികമോ പ്രചരണമോ ആയ തലത്തില്‍ തൊഴിലില്ലായ്മ നിലനില്‍ക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ജനകീയ സര്‍ക്കാരിന്റെ വ്യവസ്ഥ പ്രകാരമുള്ള മിനിമം കൂലിയ്ക്ക് തുല്യമായ തൊഴിലില്ലായ്മ വേതനം നല്‍കണം. തൊഴിലാളികളുടെ ജനാധിപത്യപരവും ട്രേഡ് യൂണിയന്‍പരവുമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. പണിമുടക്കാനുള്ള അവകാശമടക്കം ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാനുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണം. 

 

5.16.ബി. കോണ്‍ട്രാക്റ്റ് ലേബര്‍ സമ്പ്രദായവും പിരിച്ചുവിടല്‍ (ഹയര്‍ ആന്റ് ഫയര്‍) നയവും ജനകീയ സര്‍ക്കാര്‍ നിര്‍ത്തലാക്കണം. സുരക്ഷിതമായ റിട്ടയര്‍മെന്റ് ജീവിതത്തിനാകുന്ന തരത്തില്‍ പ്രൊവിഡന്റ് ഫണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും നിയമപ്രകാരമുള്ള പെന്‍ഷനും ഉറപ്പു വരുത്തണം. എല്ലാത്തരത്തിലുമുള്ള കരാര്‍ തൊഴിലുകളും ബാല വേലകളും അവസാനിപ്പിക്കണം. അത്തരം ജീവിതസാഹചര്യത്തില്‍പ്പെട്ടുപോയവരെ ശരിയായ രീതിയില്‍ പുനരധിവസിപ്പിക്കണം. 

 

5.17 യുവാക്കള്‍ 

 

5.17.എ. ആശയം, തൊഴില്‍, സംസ്‌കാരം തുടങ്ങിയ കാര്യങ്ങളില്‍ ആനുകാലികമായിട്ടുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ യുവാക്കളുടെ ഭൗതിക ജീവിതത്തെയും ഭൗതിക ഇടപെടലുകളെയും സ്വാധീനിക്കുന്നുണ്ട് എന്നിരിക്കെ അത്തരം കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഒരു ശാസ്ത്രീയ യുവ നയം രൂപീകരിക്കേണ്ടതുണ്ട്. പിന്തിരിപ്പനും നവ യാഥാസ്ഥിതികവുമായ ആശയങ്ങള്‍ യുവാക്കളെ സ്വാധീനിക്കാതിരിക്കാന്‍ ഉചിതമായ ഇടപെടലുകള്‍ നടത്തണം. ഫ്യൂഡല്‍ മുന്‍വിധികളെയും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെയും പുറന്തള്ളിക്കൊണ്ട് സ്‌പോര്‍ട്‌സിലും ഗെയിംസിലും യുവാക്കളുടെ സാര്‍വ്വദേശീയമായ പങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ടി ശാസ്ത്രീയമായ സമീപനം ഉണ്ടാവേണ്ടതുണ്ട്.  ഒരു ദേശീയ സ്‌പോര്‍ട്‌സ് നയം ആവിഷ്‌കരിക്കണം. പന്തയങ്ങളും ചൂതാട്ടങ്ങുകളും ഊഹനടപടികളും എല്ലാം നിര്‍ത്തലാക്കണം. 

 

5.18 ജനകീയ സംസ്‌കാരം

 

5.18.എ. ജനകീയ സര്‍ക്കാര്‍ എല്ലാ മേഖലകളിലും ശാസ്ത്രീയ വീക്ഷണം കൈക്കൊള്ളണം. ഫ്യൂഡല്‍, ജാതിപരം, കപട വിജ്ഞാനപരം, അന്ധവിശ്വാസപരം, പിന്തിരിപ്പന്‍, ജീര്‍ണ്ണിതം, മത ചിന്തകളുടെ പുനരുദ്ധാനപരം ഒക്കെയായ ആശയങ്ങളും സംസ്‌കാരവും തുടച്ചു നീക്കാന്‍ ശ്രമം നടത്തണം. ജനാധിപത്യ സാംസ്‌കാരിക മൂല്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും നേരെ കാവിപ്പടയും മറ്റ് മതമൗലികവാദികളും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. വിദ്യാഭ്യാസം, ഗവേഷണം, കല, സാഹിത്യം, മാധ്യമം എന്നിവയില്‍ എല്ലാത്തരത്തിലുള്ള പിന്തിരിപ്പന്‍ ശക്തികളുടെയും ഇടപെടലുകള്‍ ഇല്ലാതാക്കണം. 

 

5.18.ബി. സംസ്‌കാരത്തിന്റെ വാണിജ്യവല്‍ക്കരണം തടയാനുള്ള നടപടികള്‍ കൈക്കൊള്ളണം. സാംസ്‌കാരിക മേഖലയില്‍ നടക്കുന്ന എല്ലാത്തരത്തിലുമുള്ള സാമ്രാജ്യത്വ അധിനിവേശങ്ങളെയും തടയണം. വിശേഷിച്ച് യൂവാക്കളെ വഴി തെറ്റിക്കുന്ന മദ്യാസക്തിയും മയക്കുമരുന്നുപയോഗവും നേരിടാനുള്ള നടപടികള്‍ കൈക്കൊള്ളണം. രാഷ്ട്രീയ രംഗത്തും സാംസ്‌കാരിക രംഗത്തെ മാഫിയാവല്‍ക്കരണവും ക്രിമിനല്‍വല്‍ക്കരണവും ജനകീയ പങ്കാളിത്തത്തോടെ തുടച്ചു നീക്കണം. 

 

5.19. മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണം

 

5.19.എ. പൊതുജനാഭിപ്രായം വാര്‍ത്തെടുക്കുന്നത് ഇപ്പോള്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളാണ്. ജനകീയ സര്‍ക്കാര്‍ മാധ്യമങ്ങളെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. അത് പെയ്ഡ് ന്യൂസ് സംസ്‌കാരം അവസാനിപ്പിക്കണം. വിമര്‍ശനപരവും ജനാധിപത്യപരവുമായ പൊതുജനാഭിപ്രായങ്ങളും പുരോഗമന മൂല്യങ്ങളും ഉയര്‍ന്നു വരുന്നതിനെ നിര്‍ഭയം അത് സ്വാഗതം ചെയ്യണം. നവ മാധ്യമങ്ങളില്‍ ജനാധിപത്യ ഇടം ശരിയായ രീതിയില്‍ ഒരുക്കപ്പെടണം. മാദ്ധ്യമങ്ങള്‍ക്ക് മേല്‍ കോര്‍പ്പറേറ്റുകളും നവയാഥാസ്ഥിതിക വിഭാഗങ്ങളും പിടിമുറുക്കുന്നത് തടയാന്‍ ജനകീയ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണം. 

 

5.20. ജനാധിപത്യാവകാശങ്ങളുടെ സംരക്ഷണവും വികാസവും

 

5.20.എ. ഭരണകൂട സംവിധാനങ്ങളെ ഫാസിസ്റ്റ്‌വല്‍ക്കരിക്കുന്ന നവ ലിബറല്‍ പ്രവണത ജനകീയ സര്‍ക്കാര്‍ മൊത്തമായി ഇല്ലാതാക്കണം. കഠിന പ്രയത്‌നങ്ങളിലൂടെ ജനങ്ങള്‍ നേടിയെടുത്ത ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുമ്പോള്‍ തന്നെ അവ വികസിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളേണ്ടതുണ്ട്. 

 

5.20.ബി. എല്ലാത്തരത്തിലുമുള്ള ഉദ്യോഗസ്ഥമേധാവിത്തവല്‍ക്കരണവുംഅവസാനിപ്പിക്കുകയും എല്ലാ മേഖലകളിലും ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. യുഎപിഎ, എഎഫ്എസ്പിഎ, കലാപവിരുദ്ധ നിയമങ്ങള്‍ തുടങ്ങിയവ റദ്ദാക്കണം. ജമ്മു-കാശ്മീരിലും വടക്കു കിഴക്കേ ഇന്ത്യയിലും ജനകീയ പ്രക്ഷോഭരംഗങ്ങളിലും വിന്യസിച്ചിട്ടുള്ള സൈനിക, അര്‍ദ്ധ സൈനിക, പോലീസ് വിഭാഗങ്ങളെ വേഗം പിന്‍വലിയ്ക്കണം. 

 

5.20.സി. കൊളോണിയല്‍ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലുള്ള ജനവിരുദ്ധ പോലീസ് ശൈലി ഉടച്ചു വാര്‍ത്ത് താഴെത്തട്ടു വരെയുള്ള ജനങ്ങളോട് സൗഹൃദമായി പെരുമാറുന്ന പോലീസ് സംവിധാനം ആവിഷ്‌കരിക്കണം. 

 

5.20.ഡി. നീതിന്യായവ്യവസ്ഥയും ജയില്‍ ഭരണവും സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഉടച്ചു വാര്‍ക്കേണ്ടതുണ്ട്. മരണ ശിക്ഷ ഒഴിവാക്കണം. 

 

5.21 പ്രവാസി നയം

 

5.21.എ. ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിലേക്ക് വന്‍തോതില്‍ സംഭാവനകള്‍ നല്‍കിയവരാണ് ഗള്‍ഫിലുള്ള പ്രവാസികള്‍. സാമ്പത്തിക മാന്ദ്യം മൂലം അവിടെ നയങ്ങളിലുണ്ടായ മാറ്റങ്ങള്‍ പ്രവാസികളെ നാട്ടിലേക്ക് വരാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട്. അവരെ പുനരധിവസിപ്പിക്കുന്നതടക്കം ജനകീയ സര്‍ക്കാരിന്റെ പ്രധാന ദൗത്യമാണ്. വരും നാളുകളില്‍ ഗള്‍ഫില്‍ നിന്ന് വന്‍തോതില്‍ ആളുകള്‍ തിരിച്ചു വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ അവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയും അവരുടെ വൈദഗ്ദ്ധ്യം ഉപയോഗിക്കുന്നതും അടക്കം അവരെ പുനരധിവസിപ്പിക്കാനുള്ള ഉചിതമായ നടപടികള്‍ സര്‍ക്കാരിന്റെ അടിയന്തിര ദൗത്യമാണ്. 

 

5.22. ഫണ്ടുകള്‍ കൈപ്പറ്റുന്ന ഏജന്‍സികള്‍, എന്‍ജിഓകള്‍, മൈക്രോ-ഫിനാന്‍സ്

 

5.22.എ. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഫണ്ടുകള്‍ കൈപ്പറ്റുന്ന ഏജന്‍സികളോട് ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യം മുന്‍നിര്‍ത്തി ജനാധിപത്യ സമീപനം ജനകീയ സര്‍ക്കാര്‍ കൈക്കൊള്ളണം. ആളുകളോട് അരാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നവരായിട്ടുള്ള സോദ്ദേശ്യ ചിന്താഗതിക്കാരായ ബുദ്ധിജീവികളോട് വഴക്കത്തോടെയുള്ള നയമാണ് കൈക്കൊള്ളേണ്ടത്. വികസനത്തിന്റെ മുതലാളിത്ത മാതൃകയ്ക്ക് എതിരെ ജനങ്ങളുടെ രാഷ്ട്രീയ ബദല്‍ വികസിപ്പിക്കുകയും ജനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നതിലൂടെ എന്‍ജിഓകള്‍ക്കും ഫണ്ടിങ്ങ് ഏജന്‍സികള്‍ക്കും കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യുവാക്കളെ നേടിയെടുക്കേണ്ടതുണ്ട്. 

 

5.23 വിദേശ നയം

5.23.എ. ഇതു വരെ വിവിധ സര്‍ക്കാരുകള്‍ ഒപ്പു വെച്ചിട്ടുള്ള അസമമായ സാമ്പത്തിക, രാഷ്ട്രീയ, സൈനിക, സാംസ്‌കാരിക ഉടമ്പടികളില്‍ നിന്ന ഇന്ത്യ പുറത്തു വരാനുള്ള സത്വരമായ നടപടികള്‍ ജനകീയ സര്‍ക്കാര്‍ കൈക്കൊള്ളണം. ലോക ജനതയുടെ ഒന്നാം നമ്പര്‍ ശത്രു ആയ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തന്ത്രപരമായ ജൂനിയര്‍ പങ്കാളിയാക്കി ഇന്ത്യയെ മാറ്റിത്തീര്‍ക്കുന്ന സാമ്പത്തികവും സൈനികവുമായ ഉടമ്പടികള്‍, ആണവ ഉടമ്പടികള്‍ തുടങ്ങിയവ അടങ്ങുന്ന എല്ലാ ഉടമ്പടികളും റദ്ദാക്കണം. കങഎ, ണആ, ണഠഛ, അഉആ തുടങ്ങിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള പുത്തന്‍ കൊളോണിയല്‍ സാര്‍വ്വദേശീയ, ദേശീയ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് പുറത്തു കടക്കുന്നതിന് വേണ്ടി സമാന മനഃസ്‌ക്കരായ രാജ്യങ്ങളുമായി ചേര്‍ന്ന് പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. അവയെ ഉചിതമായ ജനാധിപത്യ സാമ്പത്തിക ധന, വാണിജ്യ ഉടമ്പ്ടികളും സഹകരണ ഉടമ്പടികളും കൊണ്ട് പകരം വെയ്ക്കുകയും വേണം. 

 

5.23.ബി. അന്താരാഷ്ട്ര ബന്ധങ്ങളില്‍ സാര്‍വ്വേദശീയ തലത്തില്‍ ഒരു അടിസ്ഥാന പുനക്രമീകരണത്തിനായി സമാന മനസ്ഥിതിക്കാരുമായി ചേര്‍ന്ന് ജനകീയ സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോളക്രമം നടപ്പാക്കുന്ന യുഎന്‍ സവിധാനം, സെക്യൂരിററി കൗണ്‍സില്‍, അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയ്ക്ക് പകരം വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ സഹോദരപരമായ സാര്‍വ്വദേശീയ സഹകരണം നടപ്പാക്കുന്നതിന് ആവശ്യത്തിനുള്ള സ്ഥാപനങ്ങളും സൗകര്യങ്ങളും കെട്ടിപ്പടുക്കുന്നതിനായി യോജിച്ച പരിശ്രമങ്ങള്‍ ആവശ്യമായിട്ടുണ്ട്. 

 

5.23.സി. ഇന്ത്യയിലെ മാറിമാറി വന്ന സര്‍ക്കാരുകള്‍ വല്യേട്ടന്‍ മനോഭാവമാണ് അയല്‍ രാജ്യങ്ങളോട് പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. അതിന് പകരം സൗഹാര്‍ദ്ദപരമായ ബന്ധങ്ങളും പ്രാദേശിക സാമ്പത്തിക രാഷ്ട്രീയ സഹകരണത്തിനായിട്ടുള്ള ശ്രമങ്ങളും വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. കൊളോണിയലിസം അവശേഷിപ്പിച്ചിട്ട് പോയ പാക്കിസ്ഥാനുമായിട്ടുള്ള അതിര്‍ത്തിത്തര്‍ക്കങ്ങളടക്കം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണം. പുത്തന്‍കൊളോണിയല്‍ അടിച്ചമര്‍ത്തലുകളുടെ എല്ലാ രൂപങ്ങള്‍ക്കും എതിരെ പോരാടുകയും ലോകത്തെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഇടയില്‍ ഐക്യവും ഐക്യദാര്‍ഢ്യവും സ്ഥാപിക്കുകയും ചെയ്യണം. സാര്‍വ്വത്രിക ആണവ നിരായുധീകരണത്തിനായിട്ടും ആയുധപ്പന്തയം നിര്‍ത്തുന്നതിനും ലോകസമാധാനത്തിനും കഠിന ശ്രമം നടത്തേണ്ടതുണ്ട്. 

 

  1. സിപിഐ(എംഎല്‍) റെഡ്സ്റ്റാറിന്റെ അഭ്യര്‍ത്ഥന

 

സിപിഐയുടെയും പില്‍ക്കാല സിപിഎം-ന്റെയും പരിഷ്‌കരണ, അവസാരവാദ നിലപാടുകള്‍ക്ക് എതിരെയുള്ള കടുത്ത പോരാട്ടത്തിന്റെ സാഹചര്യത്തിലായിരുന്നു ഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് എന്ന മുദ്രാവാക്യത്തോടു കൂടിയ കാര്‍ഷിക വിപ്ലവം മുന്നോട്ടു വെച്ചു കൊണ്ടും ദേശീയവിമോചനവും ജനാധിപത്യ വിപ്ലവവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടും 1967 നക്‌സല്‍ബാരി ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവുന്നതും 1969ല്‍ സിപിഐ(എംഎല്‍) രൂപീകരിക്കപ്പെടുന്നതും. വലത് അവസരവാദത്തിനും ഇടത് സാഹസികതയ്ക്കും എതിരെ നിരന്തരം നിലപാടുകള്‍ എടുത്തു കൊണ്ട് ദശാബ്ദങ്ങളായി പോരാടുന്ന വിപ്ലവസംഘടനയായി നിലകൊള്ളാന്‍ സിപിഐ(എംഎല്‍) റെഡ്സ്റ്റാറിന് കഴിഞ്ഞിട്ടുണ്ട്. യുദ്ധാനന്തര നവ കൊളോണിയല്‍ സാര്‍വ്വദേശീയ. ദേശീയ സാഹചര്യങ്ങളെ ശരിയായ കാഴ്ചപ്പാടില്‍ കാണുന്നതിനായിട്ടുള്ള വ്യക്തതയും നിലപാടുകളും ഉണ്ടാവാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കിയത് സമൂര്‍ത്ത സാഹചര്യങ്ങളില്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സിദ്ധാന്തവും പ്രയോഗവും പ്രയോഗിക്കാന്‍ പാര്‍ട്ടി ശ്രമിച്ചതിന്റെ ഫലമായിട്ടായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരെയും അദ്ധ്വാനിക്കുന്നവരെയും ആവേശം കൊള്ളിയ്ക്കുന്ന തരത്തില്‍ മഹത്തായ ജീവ ത്യാഗങ്ങള്‍ അടക്കം നിരവധി പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായിട്ടുണ്ട്. ഇതില്‍ ഭാംഗറിലെ ജനകീയ പ്രക്ഷോഭം ഒരു വമ്പന്‍ കുതിച്ചു ചാട്ടമായിരുന്നു. സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ തലങ്ങളില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ വികസിപ്പിക്കുന്നതിന് അത് അപാരമായ സാദ്ധ്യതകള്‍ തുറന്നിടുകയുണ്ടായി. 

 

നവ ഉദാരീകരണ നയങ്ങള്‍ക്കെതിരെ അതിന്റെ തുടക്കകാലം മുതലേ തന്നെ സിപിഐ(എംഎല്‍) 

റെഡ്സ്റ്റാര്‍ നിരന്തരമായി പോരാടിക്കൊണ്ടിരുന്നിട്ടുണ്ട്. മാറി മാറി വന്ന കോണ്‍ഗ്രസ്സ്, ബിജെപി സര്‍ക്കാരുകളുടെ ജനവിരുദ്ധ, കോര്‍പ്പറേറ്റ് അനുകൂല, പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുമ്പോള്‍ തന്നെ ഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് എന്ന മുദ്രാവാക്യത്തോടു കൂടി കാര്‍ഷിക പ്രക്ഷോഭങ്ങള്‍ നടത്തുന്നതിനോടൊപ്പം ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാനപരമായ ജനാധിപത്യവല്‍ക്കരണത്തെ വിഭാവനം ചെയ്തു കൊണ്ട് ജാതി ഉന്മൂലന പ്രസ്ഥാനം രൂപീകരിക്കാന്‍ പാര്‍ട്ടി മുന്‍ കൈ എടുക്കുകയുണ്ടായി. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ മോദിയുടെ തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങളെ എതിര്‍ക്കുന്നതില്‍ പാര്‍ട്ടി മുന്നില്‍ ഉണ്ടായിരുന്നു. സാമ്പത്തിക സംവരണത്തിലൂടെ മോദി സര്‍ക്കാര്‍ ജാതി സംവരണത്തെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ദശലക്ഷക്കണക്കിന് ആദിവാസിക്കുടുംബങ്ങളെ പുറത്തേക്കെറിയുമെന്ന ഭീഷണിയും ഉയര്‍ന്നു വന്നിരിക്കുന്നു. ഇവയ്‌ക്കെതിരെ എല്ലാ പുരോഗമന, ജനാധിപത്യ ശക്തികളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യപ്പെട്ട് പ്രചാരണങ്ങളിലേര്‍പ്പെട്ടിരിക്കുന്നു. 

 

തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെ അടിസ്ഥാനപ്പെടുത്തി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സിപിഐ(എംഎല്‍) ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുന്നുണ്ട്. എല്ലാ ഭരണവര്‍ഗ്ഗ ബദലുകള്‍ക്കും എതിരെ ജനകീയ ബദല്‍ കെട്ടിപ്പടുക്കാന്‍ അത് ആഹ്വാനം ചെയ്യുന്നു. കോര്‍പ്പറേറ്റ്-കാവി നീരാളിപ്പിടുത്തങ്ങള്‍ നിരവധി പിന്തിരിപ്പന്‍ രൂപങ്ങളില്‍ ദിനം തോറും ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന വേളയില്‍ എല്ലാ യഥാര്‍ത്ഥ ഇടത്, ദേശാഭിമാന, ജനാധിപത്യ, മതേതര ശക്തികളെയും ഐക്യപ്പെടുത്തിക്കൊണ്ട് ഈ മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തില്‍ ജനകീയ ബദല്‍ കെട്ടിപ്പടുക്കുകയെന്നത് പരമ പ്രധാനമായ കാര്യമാണ്. 

 

ഈ ജനകീയ ബദല്‍ കെട്ടിപ്പടുക്കുന്നതിന് വേണ്ടി അണിനിരക്കാന്‍ തൊഴിലാളിവര്‍ഗ്ഗത്തോടും ഭൂരഹിത-ദരിദ്ര കര്‍ഷകവിഭാഗത്തോടും കര്‍ഷകത്തൊഴിലാളികളോടും മറ്റു അദ്ധ്വാനിക്കുന്ന വിഭാഗങ്ങളോടും ദേശാഭിമാന ജനാധിപത്യ മതേതര ശക്തികളോടും സിപിഐ(എംഎല്‍) അഭ്യര്‍ത്ഥിക്കുന്നു. 

 

കോര്‍പ്പറേറ്റ്-കാവി ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുക!

 

സ്വതന്ത്ര ഇടത് നിലപാടിന്റെ അടിസ്ഥാനത്തില്‍ ജനകീയ ബദല്‍ കെട്ടിപ്പടുക്കുക.

 

സിപിഐ (എംഎൽ) റെഡ്സ്റ്റാർ തെരഞ്ഞെടുപ്പ് പ്രകടനപത്രിക – 2019

 

The Communist movement in India has a history of almost a century after the salvos of October Revolution in Russia brought Marxism-Leninism to the people of India who were engaged in the national liberation struggle against the British colonialists. It is a complex and chequered history.