logo Cpiml
 
Communist Party of India (Marxist-Leninist)
Saturday, 12 May 2018 17:27

ഏ​പ്രിൽ 9 ലെ ഹർ​ത്താൽ വി​ജ​യ​വും ദ​ലി​ത് മു​ന്നേ​റ്റ​വും - എം കെ ദാ​സൻ

2018 ഏ​പ്രിൽ 2ന്റെ ഭാ​ര​ത​ബ​ന്ദും ഏ​പ്രിൽ 9ന്റെ സം​സ്ഥാ​ന ഹർ​ത്താ​ലും പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വർ​ഗ്ഗ വി​ഭാ​ഗ​ങ്ങൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങൾ ത​ട​യൽ നി​യ​മം 1989നെ അ​ട്ടി​മ​റി​ക്കു​ന്ന സു​പ്രീം കോ​ട​തി​ വി​ധി​യ്‌​ക്കെ​തി​രെ​യാ​യി​രു​ന്നു. വ​സ്​തു​ത​ക​ളു​ടെ യാ​തൊ​രു പിൻ​ബ​ല​വു​മി​ല്ലാ​തെ കേ​വ​ലം ആ​രോ​പ​ണ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് 1989 ലെ നി​യ​മം വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ നി​യ​മ​ത്തെ അ​ട്ടി​മ​റി​ക്കും വി​ധം മാർ​ച്ച് 20ന് ജ​സ്​റ്റി​സു​മാ​രാ​യ ആ​ദർ​ശ് റോ​യ​ലും യു.​യു. ല​ളി​തും ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പ​ട്ടി​ക​ജാ​തി​യിൽ​പെ​ട്ട​വർ ഈ നി​യ​മം ഉ​പ​യോ​ഗി​ച്ച് ത​ങ്ങ​ളെ ബ്ലാ​ക്ക്‌​മെ​യിൽ ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം മേൽ​ജാ​തി​ക്കാർ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​താ​ണ്. എ​ന്നാൽ വ​സ്​തു​ത നേർ വി​പ​രീ​ത​മാ​ണ്. ദ​ളി​തർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങൽ​ക്ക് അ​ടി​സ്ഥാ​ന​മാ​യി​രി​ക്കു​ന്ന​ത് ഹീ​ന​മാ​യ ജാ​തി​വ്യ​വ​സ്ഥ​യാ​ണ്. സർ​ക്കാ​റി​ന്റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്ത് പ്ര​തി​ദി​നം ര​ണ്ടു​ദ​ളി​തർ കൊ​ല്ല​പ്പെ​ടു​ന്നു​ണ്ട്. മൂ​ന്ന് ദ​ളി​ത് സ്​ത്രീ​കൾ വീ​തം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്നു​ണ്ട്. വീ​ടു​കൾ വ്യാ​പ​ക​മാ​യി ക​ത്തി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഭ​ര​ണ​നിർ​വ്വ​ഹ​ണ സം​വി​ധാ​ന​ങ്ങ​ളിൽ - ജു​ഡീ​ഷ്യ​റി​യി​ല​ട​ക്കം പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള ജാ​തി വ്യ​വ​സ്ഥ​ മൂ​ലം ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങൾ​ക്കെ​തി​രെ 1989 ലെ നി​യ​മം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. സം​ഘ​പ​രി​വാർ ശ​ക്തി​കൾ കേ​ന്ദ്ര ഭ​ര​ണ​ത്തി​ലും ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ധി​കാ​ര​ത്തിൽ എ​ത്തി​യ​തോ​ടെ സ്ഥി​തി​ഗ​തി​കൾ കൂ​ടു​തൽ വ​ഷ​ളാ​യി. ഭ​ര​ണ​ഘ​ട​ന​യെ​ത്ത​ന്നെ മാ​റ്റി ചാ​തുർ​വർ​ണ്യ​ത്തിൽ അ​ധി​ഷ്ഠി​ത​മാ​യ മ​നു​സ്​മൃ​തി​യെ ഭ​ര​ണ​ഘ​ട​ന​യ​ാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സം​ഘ​പ​രി​വാർ. ദ​ലി​തർ​ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങൽ രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​കു​ന്ന​ത് അ​ന്താ​രാ​ഷ്​ട്ര ത​ല​ത്തിൽ ത​ന്നെ ചർ​ച്ച​യാ​യ​പ്പോ​ഴാ​ണ് ഇ​ന്ത്യൻ പാർ​ല​മെന്റ് 1989 ൽ അ​തി​ക്ര​മ​ങ്ങൾ ത​ട​യു​ന്ന​തി​നാ​യി ശ​ക്ത​മാ​യ വ​കു​പ്പു​കൾ ചേർ​ത്ത് നി​യ​മ​നിർ​മ്മാ​ണം ന​ട​ത്തി​യ​ത്. സം​ഘ​പ​രി​വാർ ശ​ക്തി​ക​ളും മേൽ​ജാ​തി വ​ണ്ണി​യർ സ​മു​ദാ​യ​ത്തി​ന് ആ​ധി​പ​ത്യ​മു​ള്ള ത​മി​ഴ്‌​നാ​ട്ടി​ലെ പ​ട്ടാ​ളി മ​ക്കൾ ക​ക്ഷി​യു​മെ​ല്ലാം നി​ര​ന്ത​ര​മാ​യി ഈ നി​യ​മം പിൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത് '​ദു​രു​പ​യോ​ഗ വാ​ദം​' നി​ര​ത്തി​യാ​ണ്. മാർ​ച്ച് 20ലെ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് ഈ വാ​ദ​ത്തി​ന് ആ​ധി​കാ​രി​ക​ത നൽ​കു​ക​യാ​ണ്. യ​ഥാർ​ത്ഥ​ത്തിൽ ഈ നി​യ​മം ശ​രി​യാ​യി പ്ര​യോ​ഗി​ക്കു​ക​യും കു​റ്റ​വാ​ളി​ക​ളെ അ​ത​നു​സ​രി​ച്ച് ശി​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്​ത​വം.

അ​തി​ക്ര​മം ത​ട​യൽ നി​യ​മ​ത്തി​ന്റെ കീ​ഴിൽ കേ​സ് ഫ​യൽ ചെ​യ്യാൻ മി​ക്ക​വാ​റും ബ​ന്ധ​പ്പെ​ട്ട​വർ ത​യ്യാ​റാ​കു​ന്നി​ല്ല. എ​ഫ്.​ഐ.​ആർ ത​യ്യാ​റാ​ക്കു​ന്ന​തിൽ എ​പ്പോ​ഴും പോ​ലീ​സി​ന് ബോ​ധ​പൂർ​വ്വ​മാ​യ വീ​ഴ്​ച സം​ഭ​വി​ക്കും. മ​റ്റു നി​യ​മ​ങ്ങൾ ഉ​പ​യോ​ഗി​ച്ചാ​വും കു​റ്റം ചു​മ​ത്തു​ക. വ​ലി​യ സ​മ്മർ​ദ്ദ​ങ്ങൽ ഉ​ണ്ടാ​യാൽ മാ​ത്ര​മാ​ണ് നി​ല​വിൽ ഈ നി​യ​മം ചു​മ​ത്തു​ക. എ​ന്നാ​ലും തു​ടർ ന​ട​പ​ടി​ക​ളിൽ കാ​ണു​ന്ന കു​റ്റ​ക​ര​മാ​യ വി​വേ​ച​ന​ങ്ങ​ളാൽ കേ​സു​കൾ ത​ള്ളി​പ്പോ​കു​ന്നു. 90% ത്തി​ലേ​റെ കേ​സു​ക​ളി​ലും കു​റ്റ​വാ​ളി​കൾ ശി​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്​ത​വ​മെ​ന്നി​രി​ക്കെ​യാ​ണ് ദ​ളി​തർ​ക്ക് വ​ള​രെ​യെ​ളു​പ്പ​ത്തിൽ മേൽ ജാ​തി​ക്കാ​രെ കു​ടു​ക്കാൻ നി​യ​മം സ​ഹാ​യി​ക്കു​ന്നു​വെ​ന്ന നാ​ട്യ​ത്തിൽ ദ​ളി​ത് പ്രാ​തി​നി​ധ്യ​മി​ല്ലാ​ത്ത സു​പ്രീം​കോ​ട​തി ബ​ഞ്ച് ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

സം​ഘ​പ​രി​വാർ അ​ധി​കാ​ര​ത്തിൽ വ​ന്ന​തോ​ടെ കൂ​ടു​തൽ ശ​ക്​തി​പ്പെ​ട്ട ജാ​തി​വി​വേ​ച​ന​ങ്ങൾ​ക്കെ​തി​രെ രോ​ഹി​ത് വെ​മൂ​ല​യു​ടെ മ​ര​ണ​ത്തെ​ത്തു​ടർ​ന്ന് തീ​ഷ്​ണ​മാ​യ ദ​ളി​ത് പ്ര​തി​രോ​ധ മു​ന്നേ​റ്റ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രെ വി​വി​ധ ദ​ലി​ത് സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത​യോ​ഗം ഏ​പ്രിൽ 2ന് ഭാ​ര​ത ബ​ന്ദ് പ്ര​ഖ്യാ​പി​ച്ച​ത്. സി.​പി.​ഐ(​എം.​എൽ) റെ​ഡ്​സ്റ്റാർ ബ​ന്ദി​നെ പിൻ​തു​ണ​ച്ച് രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലു​മെ​ല്ലാം സം​സ്ഥാ​ന പോ​ലീ​സി​നോ​ടൊ​പ്പം സാ​യു​ധ സേ​ന​യും ജാ​തി ഗു​ണ്ട​ക​ളും സ​മ​ര​ക്കാർ​ക്കു​നേ​രെ വെ​ടി​യു​തിർ​ത്തു​കൊ​ണ്ടാ​ണ് ഭാ​ര​ത​ബ​ന്ദി​നെ നേ​രി​ട്ട​ത്. 11പേർ ര​ക്ത​സാ​ക്ഷി​ളാ​യി.

ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​തി​ക്ര​മ​ങ്ങൾ ത​ട​യൽ നി​യ​മം സം​ര​ക്ഷി​ക്കു​ക, വെ​ടി​വെ​പ്പു​ക​ളെ​ക്കു​റി​ച്ച് ജു​ഡീ​ഷ്യൽ അ​ന്വോ​ഷ​ണം ന​ട​ത്തു​ക, കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങൾ​ക്ക് ന​ഷ്​ട​പ​രി​ഹാ​രം നൽ​കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങൾ ഉ​യർ​ത്തി ദ​ളി​ത് ഐ​ക്യ​വേ​ദി ഏ​പ്രിൽ 9ന് സം​സ്ഥാ​ന ഹർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്​ത​ത്. സി.​പി.​ഐ.(​എം.​എൽ) റെ​ഡ്​സ്റ്റാർ ഹർ​ത്താ​ലി​നെ പിൻ​തു​ണ​ച്ചു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ലെ ജാ​തി​വ്യ​വ​സ്ഥ​യു​ടെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഹർ​ത്താൽ പ്ര​ഖ്യാ​പ​ന​ത്തെ തു​ടർ​ന്നു​ണ്ടാ​യ​ത്. ഘഉഎ​ ഡഉഎ​ആഖജ മു​ന്ന​ണി​ക​ളിൽ ഉൾ​പ്പെ​ട്ട പാർ​ട്ടി​കൾ ഒ​ന്നും ഹർ​ത്താ​ലി​നെ പിൻ​തു​ണ​ച്ചി​ല്ല. ഹർ​ത്താ​ലി​നെ​തി​രെ ബ​സ്സു​കൾ ഓ​ടി​ക്കും, ക​ട​കൾ തു​റ​ക്കും എ​ന്ന് പ്ര​ഖ്യാ​പി​ച്ച് ബ​സ്സു​ട​മാ സം​ഘ​ട​ന​യും വ്യാ​പാ​രി സം​ഘ​ട​ന​യും പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി. മ​റ്റ് ഹർ​ത്താൽ പ്ര​ഖ്യാ​പ​ന​ങ്ങ​ളോ​ടൊ​ന്നും എ​തിർ​പ്പു പ്ര​ക​ടി​പ്പി​ക്കാ​ത്ത ഈ മു​ത​ലാ​ളി​മാർ ദ​ളി​ത് സം​ഘ​ട​ന​കൾ ഹർ​ത്താൽ പ്ര​ഖ്യാ​പി​ച്ചാൽ കൃ​ത്യ​മാ​യും അ​തി​നെ​തി​രെ രം​ഗ​ത്തു​വ​രു​മെ​ന്ന​ത് ജി​ഷാ വി​ഷ​യ​ത്തി​ലും ക​ണ്ട​താ​ണ്. വ്യാ​പാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രാ​ണ് ഹർ​ത്താൽ ആ​ഹ്വാ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ലാ​ണ് സ​ഹ​ക​രി​ക്കാ​ത്ത​ത് എ​ന്ന ടി.​ന​സ​റു​ദ്ദീ​ന്റെ പ്ര​സ്​താ​വ​ന കാ​ര്യ​ങ്ങ​ളെ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. ക​ട​ക​ളിൽ നി​ന്നും സാ​ധ​ന​ങ്ങൾ വാ​ങ്ങു​ന്ന​വ​രാ​യ പ്ര​ത്യേ​കി​ച്ചും കേ​ര​ള​ത്തി​ലെ ഉ​പ​രി, മേൽ​ത്ത​ട്ട് മ​ധ്യ​വർ​ഗ്ഗ​ങ്ങൾ വൻ​കി​ട​മാ​ളു​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​ക്കൊ​ണ്ടി​രി​ക്കെ ചെ​റു​കി​ട​വ്യാ​പാ​ര​രം​ഗ​ത്തെ നി​ല​നിർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന ദ​ളി​തർ​ക്ക് വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് വ്യാ​പാ​രി​ക​ളിൽ നാ​മ​മാ​ത്ര​മാ​യി​പ്പോ​ലും ദ​ളി​തർ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്. ബ​സ്സ് ഉ​ട​മ​ക​ളി​ലും ഇ​തു​ത​ന്നെ​യാ​ണ​വ​സ്ഥ. ഭ​ര​ണാ​ധി​കാ​ര​ങ്ങ​ളി​ലെ​ന്ന പോ​ലെ വി​ഭ​വാ​ധി​കാ​ര​ങ്ങ​ളിൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള അ​ധി​കാ​ര​വ്യ​വ​സ്ഥ​യു​ടെ മ​നോ​ഭാ​വ​ങ്ങ​ളാ​ണ് ഈ ഹർ​ത്താൽ പ്ര​ഖ്യാ​പ​ന​ത്തോ​ടു​ള്ള വ്യ​വ​സ്ഥാ​പി​ത പാർ​ട്ടി​ക​ളു​ടെ​യും മൂ​ല​ധ​ന ശ​ക്തി​ക​ളു​ടെ​യും സ​മീ​പ​ന​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​ന്ന​ത്. ഒ​രാ​ഴ്​ച​ക്കാ​ലം ഹർ​ത്താൽ മു​ദ്രാ​വാ​ക്യ​ങ്ങൾ സ​ജീ​വ ചർ​ച്ച​യാ​യി. ഹർ​ത്താൽ ദി​ന​ത്തിൽ രാ​വി​ലെ ത​ന്നെ സ്​ത്രീ​കൾ ഉൾ​പ്പെ​ടെ ആ​യി​ര​ങ്ങൾ തെ​രു​വി​ലി​റ​ങ്ങി. നി​ര​വ​ധി ആ​ളു​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യിൽ എ​ടു​ത്തെ​ങ്കി​ലും ഹർ​ത്താൽ ച​രി​ത്ര വി​ജ​യ​മാ​യി. ഹർ​ത്താൽ ജ​ന​ങ്ങൾ ഏ​റ്റെ​ടു​ക്കു​ന്നു എ​ന്ന് ക​ണ്ട​തോ​ടെ ഉ​ച്ച​ക​ഴി​ഞ്ഞ് കോൺ​ഗ്ര​സ് നേ​താ​ക്ക​ളും ബി.​ജെ.​പി. പ്ര​സി​ഡ​ണ്ട് കു​മ്മ​ന​വും വ​രെ മു​ത​ലെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് ഹർ​ത്താ​ലി​നെ പിൻ​തു​ണ​ച്ച് രം​ഗ​ത്തു വ​ന്നു.

രോ​ഹി​ത് വെ​മൂ​ല​യു​ടെ മ​ര​ണാ​ന​ന്ത​രം ദേ​ശ​വ്യാ​പ​മാ​യി ശ​ക്തി​പ്പെ​ട്ട ദ​ളി​ത് മു​ന്നേ​റ്റ​ങ്ങ​ളിൽ നി​ന്നും ഊർ​ജ്ജം ഉൾ​ക്കൊ​ണ്ട് കേ​ര​ള​ത്തി​ലെ ദ​ലി​ത് സ​മൂ​ഹം കൈ​വ​രി​ച്ച ദി​ശാ​ബോ​ധ​വും അ​തോ​ടൊ​പ്പം ജാ​തീ​യ അ​ടി​ച്ച​മർ​ത്ത​ലു​ക​ളും വി​വേ​ച​ന​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത് ദ​ലി​ത​രു​ടേ​ത് മാ​ത്ര​മ​ല്ല; മു​ഴു​വൻ മ​നു​ഷ്യ​രു​ടേ​യും ജ​നാ​ധി​പ​ത്യ പ്ര​ശ്‌​ന​മാ​ണ് എ​ന്ന തി​രി​ച്ച​റി​വു​ള്ള ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളും ബ​ഹു​ജ​ന​ങ്ങ​ളും ചേർ​ന്നാ​ണ് ഏ​പ്രിൽ 9-​ന്റെ ഹർ​ത്താ​ലി​നെ ച​രി​ത്ര​വി​ജ​യ​മാ​ക്കി മാ​റ്റി​യ​ത്.

ഇ​തി​ന്റെ തു​ടർ​ച്ച​യാ​യി ഉ​ന്നാ​വോ​യിൽ ബി.​ജെ.​പി.​എം.​എൽ.​എ.​യു​ടെ നേ​തൃ​ത്വ​ത്തിൽ ന​ട​ന്ന കൂ​ട്ട ബ​ലാൽ​സം​ഘ​ത്തി​നും തു​ടർ​ന്ന് ഐ​ക്യ​രാ​ഷ്​ട്ര​സ​ഭ ഉൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്​ട്ര കേ​ന്ദ്ര​ങ്ങൾ ത​ന്നെ മോ​ദി ഭ​ര​ണ​ത്തെ പ്ര​തി​സ്ഥാ​ന​ത്തു നിർ​ത്തി​യ ക​ത്വാ​യി​ലെ ബാ​ലി​ക​യെ ബ​ലാൽ​കാ​രം ചെ​യ്​ത് കൊ​ല​പ്പെ​ടു​ത്തി​യ​തി​നും എ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​യർ​ന്നു​വ​ന്ന ജ​ന​രോ​ഷ​ത്തിൽ മോ​ദി ഭ​ര​ണ​വും സം​ഘ​പ​രി​വാർ കേ​ന്ദ്ര​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട സ​ന്ദർ​ഭ​ത്തി​ലാ​ണ് ചി​ല ഗൂ​ഢ​കേ​ന്ദ്ര​ങ്ങ​ളിൽ നി​ന്ന് തി​ക​ച്ചും വി​ഭാ​ഗീ​യ​മാ​യി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഏ​പ്രിൽ 16ന് ഹർ​ത്താൽ ന​ട​ത്തി​യ​ത്. ഇ​ത് ഹി​ന്ദു​ത്വ ശ​ക്തി​കൾ​ക്കെ​തി​രെ ഉ​യർ​ന്നു​വ​രു​ന്ന ജ​ന​കീ​യ ഐ​ക്യ​ത്തെ ദുർ​ബ​ല​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു എ​ന്നാ​ണ് വ്യ​ക്ത​മാ​​കു​ന്ന​ത്. ഈ വി​ഭാ​ഗീ​യ പ്ര​വർ​ത്ത​ന​ത്തെ ഒ​രു അ​വ​സ​ര​മാ​യി ഉ​പ​യോ​ഗി​ച്ച് പി​ണ​റാ​യി സർ​ക്കാർ, സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള എ​ല്ലാ പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും ഇ​ട​പെ​ട​ലു​ക​ളെ​യും കൂ​ച്ചു​വി​ല​ങ്ങി​ടാ​നും ഏ​പ്രിൽ 9ന്റെ ഹർ​ത്താൽ വി​ജ​യം പോ​ലു​ള്ള ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങൾ ദുർ​ബ​ല​പ്പെ​ടു​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം ഗൂ​ഢ​നീ​ക്ക​ങ്ങ​ളെ തി​രി​ച്ച​റി​യു​ക​യും ഭ​ര​ണ​ത്തി​ന്റെ പിൻ​ബ​ല​ത്തിൽ സ​വർ​ണ്ണ ഹി​ന്ദു​ത്വ ഫാ​സി​സ്റ്റു​കൾ കെ​ട്ട​ഴി​ച്ചു വി​ടു​ന്ന ക​ട​ന്നാ​ക്ര​മ​ണ​ങ്ങൽ​ക്കെ​തി​രെ ദേ​ശ​വ്യാ​പ​ക​മാ​യി വ​ളർ​ന്നു വ​രു​ന്ന ജ​ന​കീ​യ ഐ​ക്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തി കോർ​പ്പ​റേ​റ്റ് - ഹി​ന്ദു​ത്വ ഫാ​സി​സ്റ്റ് വ്യ​വ​സ്ഥ​യെ തൂ​ത്തെ​റി​യാ​നും പു​തി​യ ജ​നാ​ധി​പ​ത്യ ഇ​ന്ത്യ കെ​ട്ടി​പ്പെ​ടു​ക്കാ​നു​മു​ള്ള ദി​ശ​യിൽ തൊ​ഴി​ലാ​ളി വർ​ഗ്ഗ​ത്തി​ന്റെ​യും മർ​ദ്ദി​ത ജ​ന​ത​യു​ടെ​യും ഐ​ക്യ​ത്തെ വ​ളർ​ത്തി​യെ​ടു​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്.

Most Read Articles

More News