logo Cpiml
 
Communist Party of India (Marxist-Leninist)
Saturday, 12 May 2018 17:26

മാർ​ക്‌​സി​സം ദാർ​ശ​നി​ക​വും ശാ​സ്​ത്രീ​യ​വു​മാ​ണ് വാ​യ​ന​ക്കാ​രു​ടെ ചോ​ദ്യ​ങ്ങൾ​ക്ക് സ. കെ. എൻ. രാ​മ​ച​ന്ദ്രൻ മ​റു​പ​ടി നൽ​കു​ന്നു

മാർ​ക്‌​സി​സം ദാർ​ശ​നി​ക​വും ശാ​സ്​ത്രീ​യ​വു​മാ​ണ്

വാ​യ​ന​ക്കാ​രു​ടെ ചോ​ദ്യ​ങ്ങൾ​ക്ക്

സ. കെ. എൻ. രാ​മ​ച​ന്ദ്രൻ മ​റു​പ​ടി നൽ​കു​ന്നു

? മ​നു​ഷ്യ​രാ​ശി​യു​ടെ ച​രി​ത്ര​ത്തിൽ ദർ​ശ​ന​ങ്ങൾ​ക്ക് ഒ​രു സം​ഭാ​വ​ന​യും നൽ​കാൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും സ​യൻ​സി​നു മാ​ത്ര​മാ​ണ് മ​നു​ഷ്യ​രാ​ശി​യെ മു​ന്നോ​ട്ടു ന​യി​ക്കാൻ ക​ഴി​ഞ്ഞി​ട്ടു​ള്ളു​വെ​ന്നും ചി​ല ശാ​സ്​ത്ര​വാ​ദി​കൾ സ്ഥാ​പി​ക്കു​ന്നു. എ​ല്ലാ മ​ത​ദർ​ശ​ന​ങ്ങ​ളെ​യും പോ​ലെ ത​ന്നെ​യാ​ണ് ക​മ്മ്യൂ​ണി​സ​വും. അ​തു മു​ന്നോ​ട്ടു​വെ​ക്കു​ന്ന വൈ​രു​ധ്യാ​ധി​ഷ്ഠി​ത ഭൗ​തി​ക​വാ​ദം ഒ​രു മി​ഥ്യാ​സ​ങ്ക​ല്​പ​മാ​ണ് എ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ക​മ്മ്യൂ​ണി​സ്റ്റു​കാർ ഇ​ക്കാ​ര്യ​ങ്ങ​ളെ എ​ങ്ങ​നെ​യാ​ണ് മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്.?

പി വി പ​ത്മ​നാ​ഭൻ, രാ​മ​ന്ത​ളി

ദർ​ശ​ന​വും ശാ​സ്​ത്ര​വും ത​മ്മി​ലു​ള്ള ബ​ന്ധം ജൈ​വ​പ​ര​വും വൈ​രു​ദ്ധ്യാ​ത്മ​ക​വു​മാ​ണെ​ന്നാ​ണ് മാർ​ക്‌​സി​സ്റ്റ് നി​ല​പാ​ട്. ദർ​ശ​ന​ത്തെ​യും ശാ​സ്​ത്ര​ത്തെ​യും പ്ര​തി​സ്ഥാ​പി​ക്കു​ന്ന​തും ഒ​ന്നു മ​റ്റൊ​ന്നി​നു കീ​ഴി​ലോ മു​ക​ളി​ലോ എ​ന്നു സ്ഥാ​പി​ക്കാൻ ശ്ര​മി​ക്കു​ന്ന​തും അ​പ​ക്വ​വും വ​ഷ​ള​ത്ത​വു​മാ​ണെ​ന്ന് മാർ​ക്‌​സും എം​ഗൽ​സും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ദർ​ശ​ന​വും ശാ​സ്​ത്ര​വും വ​ളർ​ന്നു വി​ക​സി​ച്ചി​ട്ടു​ള്ള​ത് മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്റെ വി​കാ​സ​പ​രി​ണാ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ശാ​സ്​ത്രം വ​ള​രെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​യി​രു​ന്ന പ്രാ​ചീ​ന​കാ​ല​ത്തും മ​ധ്യ​കാ​ലം വ​രെ​യെ​ങ്കി​ലും ദാർ​ശ​നി​കർ ത​ന്നെ​യാ​യി​രു​ന്നു ശാ​സ്​ത്ര ​വ്യാ​ഖ്യാ​ന​ങ്ങൾ നൽ​കി​യി​രു​ന്ന​ത്. പ്ര​കൃ​തി​ശാ​സ്​ത്ര​വും സാ​മൂ​ഹ്യ​ശാ​സ്​ത്ര​വും ശൈ​ശ​വാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​ക്കാ​ല​ത്ത് അ​വ​യെ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​തി​നും സാ​മാ​ന്യ​വൽ​ക്ക​ര​ണ​ത്തി​ലെ​ത്തു​ന്ന​തി​നും ദാർ​ശ​നി​കർ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാൽ ശാ​സ്​ത്രം വി​ക​സി​ക്കു​ക​യും വി​വി​ധ ശാ​സ്​ത്ര​ശാ​ഖ​കൾ ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്​ത​തോ​ടെ ദർ​ശ​ന​വും ശാ​സ്​ത്ര​വും ത​മ്മി​ലു​ള്ള വി​ഭ​ജ​നം വ്യ​ക്ത​മാ​യി നിർ​വ്വ​ചി​ക്ക​പ്പെ​ടു​ക​യും ചെ​യ്​തു.

ല​ളി​ത​മാ​യി പ​റ​ഞ്ഞാൽ ലോ​ക​ത്തെ​ നോ​ക്കി​ക്കാ​ണു​ന്ന ലോ​ക​വീ​ക്ഷ​ണ​മാ​ണ് ദർ​ശ​നം. സാ​മൂ​ഹ്യ​വി​കാ​സ​ത്തി​ന്റെ​യും ശാ​സ്​ത്ര​പു​രോ​ഗ​തി​യു​ടെ​യും ഗ​തി​വി​ഗ​തി​കൾ​ക്ക​നു​സൃ​ത​മാ​യി ദർ​ശ​ന​ത്തി​ന്റെ ഉ​ള്ള​ട​ക്ക​ത്തി​ലും മാ​റ്റം വ​ന്നു. ശാ​സ്​ത്ര​ത്തി​ന്റെ വ​ളർ​ച്ച ദർ​ശ​ന​ വി​കാ​സ​ത്തി​നു വ​ഴി​വെ​ക്കു​ന്ന​തു​ പോ​ലെ​ത​ന്നെ ദാർ​ശ​നി​ക​മാ​യ ഉൾ​ക്കാ​ഴ്​ച​യും ദി​ശാ​ബോ​ധ​വും ശാ​സ്​ത്ര​വ​ളർ​ച്ച​യ്​ക്ക് അ​നു​പേ​ക്ഷ​ണീ​യ​മാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ലാ​ഭേ​ച്ഛ​യി​ല​ധി​ഷ്ഠി​ത​മാ​യ ഒ​രു സ​മൂ​ഹ​ത്തി​ലു​ണ്ടാ​കു​ന്ന ശാ​സ്​ത്ര​വ​ളർ​ച്ച​യും പൊ​തു​ന​ന്മ​യി​ലൂ​ന്നു​ന്ന സ​മൂ​ഹ​ത്തി​ലു​ണ്ടാ​കു​ന്ന ശാ​സ്​ത്ര​വ​ളർ​ച്ച​യും ഉ​ള്ള​ട​ക്ക​ത്തി​ലും രൂ​പ​ത്തി​ലും വി​ഭി​ന്ന​മാ​യി​രി​ക്കും.

വൈ​രു​ദ്ധ്യാ​ത്മ​ക​വും ച​രി​ത്ര​പ​ര​വു​മാ​യ ഭൗ​തി​ക​വാ​ദം എ​ന്ന​റി​യ​പ്പെ​ടു​ന്ന മാർ​ക്‌​സി​സ്റ്റ് ദർ​ശ​നം വി​പ്ല​വ​ക​ര​മാ​യി ലോ​ക​ത്തെ മാ​റ്റി​ത്തീർ​ക്കു​ന്ന​തി​നെ ല​ക്ഷ്യം വെ​ക്കു​ന്നു. ഇ​തി​നാ​വ​ശ്യ​മാ​യ വി​ധം പ്ര​കൃ​തി​-​സാ​മൂ​ഹ്യ പ്ര​തി​ഭാ​സ​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കു​ക​യും ആ മ​ന​സ്സി​ലാ​ക്ക​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ പ്ര​യോ​ഗം വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള തൊ​ഴി​ലാ​ളി​വർ​ഗ്ഗ​ത്തി​ന്റെ മാർ​ഗ്ഗ​വും ആ​യു​ധ​വു​മാ​ണ് മാർ​ക്‌​സി​സ്റ്റ് ദർ​ശ​നം. മാർ​ക്‌​സി​സ്റ്റ്​-​ലെ​നി​നി​സ്റ്റ് കാ​ഴ്​ച​പ്പാ​ടിൽ നി​ന്നു നോ​ക്കു​മ്പോൾ, പ്ര​കൃ​തി​യു​ടെ​യും സ​മൂ​ഹ​ത്തി​ന്റെ​യും ചി​ന്ത​യു​ടെ​യും വി​കാ​സ​പ​രി​ണാ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച സാ​മാ​ന്യ​നി​യ​മ​മാ​ണ് ദർ​ശ​നം.

ഈ അ​ടി​സ്ഥാ​ന​ത്തിൽ വി​ല​യി​രു​ത്തു​മ്പോൾ, ശാ​സ്​ത്ര​മാ​ത്ര​വാ​ദി​ക​ളു​ടേ​താ​യി ചോ​ദ്യ​കർ​ത്താ​വു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന വാ​ദ​ഗ​തി​കൾ അ​പ​ക്വ​മാ​ണെ​ന്നു കാ​ണാം. എ​ല്ലാ മ​ത​ദർ​ശ​ന​ങ്ങ​ളെ​യും പോ​ലെ​ത​ന്നെ​യാ​ണ് ക​മ്മ്യൂ​ണി​സ​മെ​ന്ന​ത് അ​തെ സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക ധാ​ര​ണ​യി​ല്ലാ​യ്​മ​യാ​ണ് പ്ര​ക​ട​മാ​ക്കു​ന്ന​ത്. മാർ​ക്‌​സി​സം മ​ത​ദർ​ശ​ന​ങ്ങ​ളെ​പ്പോ​ലെ അ​ന്ധ​മാ​യ, മാ​റ്റ​മി​ല്ലാ​ത്ത വി​ശ്വാ​സ​സം​ഹി​ത​യ​ല്ല, സാ​മൂ​ഹ്യ​വി​കാ​സ​ത്തി​ന് അ​നു​സൃ​ത​മാ​യി വി​ക​സി​പ്പി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. അ​താ​യ​ത്, സ​മൂ​ഹ​ത്തെ മാ​റ്റി​ത്തീർ​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​യ മാർ​ക്‌​സി​സം ആ പ്ര​ക്രി​യ​യി​ലൂ​ടെ സ്വ​യം വി​ക​സി​ക്കു​ക കൂ​ടി​യാ​ണ്. മാർ​ക്‌​സി​സം ആ​വിർ​ഭ​വി​ക്കു​ന്ന​ത് അ​തു​വ​രെ സ​മൂ​ഹം ആർ​ജ്ജി​ച്ചെ​ടു​ത്ത രാ​ഷ്​ട്രീ​യ​വും ബൗ​ദ്ധി​ക​വു​മാ​യ ധാ​ര​ക​ളെ സ്വാം​ശീ​ക​രി​ച്ചു​കൊ​ണ്ടാ​ണ്. അ​ങ്ങ​നെ​ത​ന്നെ​യാ​വും അ​തു മു​ന്നോ​ട്ടു​പോ​കു​ക. ഏ​തു മ​ത​ദർ​ശ​ന​ത്തി​നാ​ണ് ഇ​പ്ര​കാ​ര​മൊ​രു ശാ​സ്​ത്രീ​യ സ​മീ​പ​നം മു​ന്നോ​ട്ടു​വെ​ക്കാ​നാ​കു​ക?

ദർ​ശ​ന​ത്തെ​യും ശാ​സ്​ത്ര​ത്തെ​യും പ്ര​തി​സ്ഥാ​പി​ക്കു​ക​യും ദർ​ശ​ന​ത്തി​നു​മേൽ ശാ​സ്​ത്ര​ത്തെ പ്ര​തി​ഷ്ഠി​ക്കു​ക​യും ചെ​യ്യു​ന്ന ശാ​സ്​ത്ര​മാ​ത്ര​വാ​ദ​ത്തെ തു​റ​ന്നു​കാ​ട്ടു​ക​യും അ​തു ശാ​സ്​ത്ര​വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്​തി​ട്ടു​ള്ള​ത് ആൽ​ബർ​ട്ട് ഐൻ​സ്റ്റീൻ മു​തൽ സ്റ്റീ​ഫൻ ഹോ​ക്കി​ങ്ങ് വ​രെ​യു​ള്ള ലോ​കോ​ത്ത​ര ഭൗ​തി​ക​ശാ​സ്​ത്ര​ജ്ഞ​ന്മാർ ത​ന്നെ​യാ​ണ്. ലോ​കം അ​തു​വ​രെ കാ​ണാ​തെ​പോ​യ എം​ഗൽ​സി​ന്റെ ''പ്ര​കൃ​തി​യു​ടെ വൈ​രു​ദ്ധ്യാ​ത്മ​ക​ത'' എ​ന്ന പു​സ്​ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തിൽ ഐൻ​സ്റ്റീ​നും ജെ​ബി​എ​സ് ഹാൽ​ഡേ​യി​നും പ​ങ്കു വ​ഹി​ച്ച കാ​ര്യ​വും മാർ​ക്‌​സി​സ്റ്റ് വി​ക​സ​ന വീ​ക്ഷ​
Last modified on Saturday, 12 May 2018 17:29

Most Read Articles

More News